menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

യുഎസിന്‍റെ കണ്ണിൽ എണ്ണ

17 1
04.01.2026

വെനസ്വേലയിലെ രാഷ്ട്രീയപ്രതിസന്ധി ഇപ്പോൾ ഒരു തുറന്ന യുദ്ധമായി മാറിയിരിക്കുന്നു. മയക്കുമരുന്ന്‌ കടത്തിനും നിയമവിരുദ്ധപ്രവർത്തനങ്ങൾക്കും എതിരേയാണ് തങ്ങൾ നടപടിയെടുക്കുന്നത് എന്നാണ് ട്രംപ് ഭരണകൂടം അവകാശപ്പെടുന്നത്. എന്നാൽ, യാഥാർഥ്യം മറ്റൊന്നാണ്. വെനസ്വേലയിൽ നിർബന്ധിത ഭരണകൂടമാറ്റത്തിനുള്ള ശ്രമമാണിത്. ക്യൂബൻ മിസൈൽ പ്രതിസന്ധിക്കുശേഷം കരീബിയൻ മേഖലയിൽ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ സൈനികവിന്യാസമാണ് കഴിഞ്ഞ മാസങ്ങളിൽ നടന്നത്. വിമാനവാഹിനി കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ്, ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകൾ, ആക്രമണക്കപ്പലുകൾ, അന്തർവാഹിനികൾ, കൂടാതെ ആയിരക്കണക്കിന് സൈനികരെ വെനസ്വേലൻ തീരത്തിന് തൊട്ടടുത്ത് വിന്യസിച്ചിട്ടുണ്ട്. പഴയ സൈനികത്താവളങ്ങൾ വീണ്ടും സജ്ജമാക്കി. യുദ്ധവിമാനങ്ങൾ ഏതുനിമിഷവും പറക്കാൻ തയ്യാറായി നിൽക്കുന്നു. നിയമവിരുദ്ധമായ മയക്കുമരുന്ന് കടത്തിനെക്കുറിച്ചുമാത്രം ആശങ്കപ്പെടുന്ന ഒരു രാജ്യത്തിന്റെ നിഷ്കളങ്കമായ നീക്കമല്ല ഇത്.

സൈനികവിന്യാസത്തിനുപുറമേ, അന്താരാഷ്ട്ര സമുദ്രമേഖലയിൽ വെനസ്വേലയുടെ എണ്ണക്കപ്പലുകൾ അമേരിക്ക പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തുന്നു എന്ന് ആരോപിച്ച് ഡസൻകണക്കിന് ചെറിയ ബോട്ടുകൾ ആക്രമിക്കപ്പെടുകയും സാമ്പത്തിക ഉപരോധം കർശനമാക്കുകയുംചെയ്തു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായ എണ്ണയിൽനിന്നുള്ള വരുമാനം ഇല്ലാതാക്കാൻ ഈ നടപടികൾ കാരണമായി. അവശ്യസാധനങ്ങളുടെ ക്ഷാമം, പണപ്പെരുപ്പം, വിലക്കയറ്റം തുടങ്ങി മറ്റു സാമൂഹികവിപത്തുകളാൽ വലയുന്ന സാധാരണക്കാരായ വെനസ്വേലൻ ജനത ഇപ്പോൾ കൂടുതൽ ദുരിതത്തിലായിരിക്കുകയാണ്. ഇതിനിടയിലെല്ലാം ട്രംപ് പരസ്യമായി മഡുറോയെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ‘മഡുറോ കടുപ്പത്തിൽ പെരുമാറിയാൽ അത് അയാളുടെ അവസാനത്തെ കളിയായിരിക്കു’മെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിൽ........

© Mathrubhumi