menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

ആഴണം വാഴണം നിത്യം, വാഴണം വാഴണം സുഖം | ദൈവദശകത്തിലെ ഗീതാസാരം 11

6 0
wednesday

ആഴമേറും നിൻമഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം
ചിദാനന്ദത്തിന്റെ തിളക്കം ആഴമാർന്നതാണ്. വെളിച്ചത്തിന്റെ അഗാധദ്യുതി. നിലയ്ക്കാത്ത മിന്നൽക്കൊടി. ചരാചരപ്രപഞ്ചങ്ങളെ ഇല്ലാതാക്കുന്ന, മറ്റൊന്നിനേയും കാണാനാവാതാക്കുന്ന ജ്വലനസൗന്ദര്യം. അത് പരമമായ ഈശ്വരന്റെ മഹിമയാണ്.

ആ മഹിമ മുമ്പേ കടന്നുവന്നതാണ്. ആഴിയും തിരയും നിറഞ്ഞ ലോകത്തിൽ കാറ്റും ആഴവും പോലെ നീയും നിന്റെ മഹിമയും ഉള്ളിലേക്ക് ആവാഹിക്കപ്പെടണമെന്ന പ്രാർത്ഥനയിൽ അതുണ്ട്. അകവും പുറവും തിങ്ങുന്ന മഹിമാവാണ് നിന്റെ പദമെന്ന് പിന്നേയും കടന്നെത്തുന്നുമുണ്ട്.

എന്നാൽ ഇവിടെ, ജ്യോതിരാനന്ദത്തിന്റെ ചിദാനന്ദദീപ്തിയായി ആ മഹിമ വിളങ്ങുകയാണ്. അവിടെ എത്തിയാൽ പിന്നെ ആകവേ ആഴണം എന്ന പ്രാർത്ഥന മാത്രം. മിന്നൽക്കൊടിയുടെ നിമിഷാർദ്ധത്തിന്റെ വിദ്യുല്ലത മതിയാവില്ല. നെറ്റിത്തടത്തിൽ തെളിയുന്ന തെളിച്ചം മായാതിരിക്കണം. അതിൽ ആണ്ടുപോകുന്ന ഞങ്ങൾക്ക് അവിടെ തന്നെ നിത്യവും വാഴാനാവണം. അവിടെത്തന്നെ സുഖം സംപ്രാപ്തമാവണം.

അഹത്തിന്റെ മരണവും സമ്പൂർണ്ണമായ ജീർണ്ണതയും സംഭവിക്കുന്നു എന്ന് ഗുരു വ്യക്തമാക്കുന്നു. അദ്വൈതബോധത്തിലേക്കുള്ള പരിവർത്തനമാണിത്. ഞാനും നീയുമില്ല. ഞങ്ങളും ഇല്ലാതാവുകയാണ്. ആകെയുള്ളത് നിന്നിലുള്ള അലിയൽ മാത്രം. പരമമായ ബ്രഹ്‌മത്തിന്റെ സ്വരൂപത്തിലേക്കുള്ള വിലയനം.

അവിടെ ഭൂതവും ഭാവിയും വർത്തമാനവുമില്ല. വാക്കും കർമ്മവുമില്ല. മൗനമുദ്രിതമായ പ്രകാശപൂരം മാത്രം. അനന്തമായ ദ്യുതി. അനാദിയായ തെളിച്ചം. ബ്രഹ്‌മത്തെ ആനന്ദത്തോടെ അറിയുമ്പോൾ പരമമായ വിലയനം. പരമഭക്തിയിൽ പ്രാപിച്ച പരമസത്യം. തരിമ്പും വഴി തെറ്റാതെ പരമാനന്ദത്തിലേക്കുള്ള സംക്രമണം.. മഹാസ്ഥൈര്യത്തിന്റെ നിസ്സീമനിർവൃതി. മോക്ഷം.

ആ പ്രകാശപൂരത്തിന്റെ സ്വരൂപം എന്തായിരിക്കും?

അറിഞ്ഞുകൂടാ. അനുഭവിച്ചവർക്ക് മാത്രം അറിയുന്നതാണത്. വിവരണാതീതം. വാക്കുകൾ മൗനമാവുന്ന നേരം. അത് അറിഞ്ഞവർ ആരും തന്നെ തനിക്ക് മോക്ഷം കിട്ടി എന്ന് പറഞ്ഞിട്ടില്ല. ആ മഹാഗുരുക്കന്മാർ മോക്ഷം നേടി എന്ന് അൽപ്പജ്ഞാനികളായ നമ്മൾ പറഞ്ഞെന്നു മാത്രം. എന്നാൽ അത് അറിഞ്ഞവരുടെ ഈശ്വരസമാനമായ സാന്നിദ്ധ്യം നമ്മളേയും ഊർജ്ജവത്താക്കും. ആ സ്പർശത്തിൽ, ആ നോട്ടത്തിൽ, ആ സ്വരത്തിൽ, ആ സന്നിധിയിൽ നമ്മളും അനാകുലരാവും.

താൻ അർച്ചിച്ച പൂക്കളെല്ലാം കാട്ടാളന് മുന്നിൽ കണ്ട നേരം അർജ്ജുനൻ........

© Mathrubhumi