menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

‘സാറീ വിരല് കണ്ടോ...ഇതെത്ര കാഞ്ചി വലിച്ചിരിക്കുന്നു... ! എത്ര കൊമ്പന്മാരെ മുട്ട് കുത്തിച്ചിരിക്കുന്നു... !’’ | വനപർവ്വം...

6 1
15.12.2025

‘റാഫീ, നിങ്ങൾ എന്റെ മുന്നിൽ ഇരിക്കുന്നതിൽ എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല. അങ്ങനെയാണെങ്കിൽ മെമ്പർ സിദ്ദീഖിനോട് പറഞ്ഞ് (പേരുകൾ സാങ്കല്പികം) ഞാൻ നിങ്ങളെ ഇങ്ങോട്ട് വിളിപ്പിക്കുകയില്ലായിരുന്നല്ലോ. പിന്നെ നിങ്ങളെ അറസ്റ്റ് ചെയ്തതും കോടതിയിൽ ഹാജരാക്കിയതും ഡ്യൂട്ടിയുടെ ഭാഗമാണ്. കാരണം നിയമത്തിന്റെ മുന്നിൽ നിങ്ങൾ കുറ്റാരോപിതനാണ് എന്നതുതന്നെ. ഞങ്ങളുടെ സ്ഥാനത്ത് നിങ്ങൾ ആണെങ്കിലും അങ്ങനെ തന്നെയേ ചെയ്യുകയുള്ളൂ. അല്ലാതെ നമ്മൾ തമ്മിൽ വ്യക്തിവിരോധത്തിന്റെ കാര്യം ഇല്ലല്ലോ.’ വനശാസ്ത്രപഠനം കഴിഞ്ഞെത്തി ജോലി കിട്ടിയ ഒരു തുടക്കക്കാരന്റെ ആവേശത്തിലാണ് മുമ്പിലിരിക്കുന്ന ആനവേട്ടക്കാരനോട് ഉപദേശിയെപ്പോലെ ഞാൻ പ്രസംഗം തുടങ്ങിയത്.

‘അന്നത്തെ ദിവസം അറസ്റ്റ് ചെയ്യുന്നതിനിടയിൽ അല്ലറച്ചില്ലറ ബലപ്രയോഗങ്ങൾ നടന്നിട്ടുണ്ടാകാം. അത് അങ്ങനെ കണ്ടാൽ മതി.’ ബാക്കി കൂടി ഭംഗ്യന്തരേണ സൂചിപ്പിച്ചു. അയാളുടെ ഉറച്ച ശരീരത്തിൽ വലിയ ക്ഷതമേൽപ്പിക്കാനൊന്നും ഞങ്ങൾക്കാർക്കും ആയില്ലെന്ന് എനിക്ക് പകൽ പോലെ വ്യക്തമായിരുന്നു. അതെ, നെയ്യാർ ഡാമിലെ റേഞ്ച് ഓഫീസറായിരുന്ന എന്റെ ക്വാർട്ടേഴ്സിലെ സിറ്റൌട്ടിൽ എന്റെ മുന്നിലപ്പോൾ ഇല്ലാത്ത വിനയം ഭാവിച്ച് നിന്നത് അവിടത്തെ ഒരു ആനവെടിക്കാരനായിരുന്നു. ആറടിയോളം പൊക്കമുള്ള മേദസ്സില്ലാത്തതും കാരിരുമ്പ് പോലെ ഉറച്ചതുമായ ആ ശരീരത്തിൽ തുള്ളിക്കളിക്കുന്ന മുഴുത്ത മസിലുകൾ അയാളെ ഉടുപ്പിടാതെ ലോക്കപ്പിൽ ഇട്ടിരുന്നപ്പോൾ ഞാൻ വ്യക്തമായി കണ്ടതുമാണ്.

ഞാൻ സംസാരിച്ച രീതി കൊണ്ടോ സർവ്വീസിൽ തുടക്കക്കാരനായിരുന്ന എന്റെ ശരീര ഭാഷ കൊണ്ടോ അയാൾ എന്നിൽ സംതൃപ്തനാണെന്ന് തോന്നി. നിസ്സാരനായ ഞാൻ അയാൾക്ക് പറ്റിയ എതിരാളി അല്ലെന്ന് തോന്നിയതും ആകാം. ക്വാർട്ടേഴ്സിലെ മേശയ്ക്ക് മറുവശത്തായി ഇട്ടിരുന്ന കസേരകളൊന്നിൽ അയാൾ എനിക്കഭിമുഖമായി ഇരുന്നു. ആനവേട്ടക്കേസ്സിൽ പിടിക്കപ്പെട്ട ശേഷം ജാമ്യത്തിലിറങ്ങിയിട്ട് അധികനാളായിട്ടില്ല. കോടതിയിൽ നിന്ന് നിബന്ധനകൾ വച്ച് ജാമ്യത്തിലിറങ്ങിയാൽ ആഴ്ചയലൊരിക്കൽ റെയ്ഞ്ചോഫീസറുടെ മുന്നിൽ വന്ന് ഒപ്പിടേണ്ടതുണ്ട്.

‘അന്ന് ഉത്തരംകയത്തിൽ ഒരു മാസത്തിന് മുമ്പ് ആ കൊമ്പനെ വെടിവച്ച സംഭവത്തിൽ റാഫിക്കെന്താണ് പറയാനുള്ളത് എന്നറിയാനാണ് ഞാൻ വിളിപ്പിച്ചത്.’ എനിക്കെന്തായാലും അന്വേഷണത്തിന്റെ ഭാഗമായി കേസ്സ് ചാർജ്ജ് ചെയ്യുന്നതിന് മുമ്പ് ചട്ടപ്രകാരം അയാളിൽ നിന്ന് മൊഴി രേഖപ്പെടുത്തി വാങ്ങേണ്ടതുണ്ട്. ചിലപ്പോൾ ഡിഎഫ്ഒ നേരിട്ട് വരാനും മതി. കേസ്സിലുള്ള പ്രതികൾ ആഴ്ചയിൽ വന്ന് ഒപ്പിടുന്ന രജിസ്റ്റർ ഓഫീസിലാണ്. ഞാനത് മനഃപൂർവം എടുപ്പിക്കാത്തതാണ്. കാരണം ഇത് ഔദ്യോഗികമായ കൂടിക്കാഴ്ചയല്ലെന്ന് അയാൾക്ക് ബോധ്യപ്പെടണം. എന്നാലേ അയാൾ സംസാരിക്കാൻ തയ്യാറാകൂ. അത് മധ്യസ്ഥനായി നിന്ന മെമ്പർ ആദ്യമേ പറഞ്ഞതാണ്.

റാഫി കുറച്ചുനേരം എന്നെ നോക്കിയിരുന്നു. അയാൾ മിണ്ടാതിരുന്നപ്പോൾ ഞാൻ ചോദ്യം വീണ്ടും ആവർത്തിച്ചു. അപ്പോൾ അയാൾ പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചു തുടങ്ങി. ‘സാർ..ഞാൻ ഒരു വേട്ടക്കാരൻ തന്നെയാണ്. ആനയെ വെടിവച്ചിട്ടും ഉണ്ട്. ഒന്നല്ല പല പ്രാവശ്യം. അന്നൊന്നും എന്നെയാരും പിടിച്ചിട്ടും ഇല്ല. പക്ഷെ, ഇപ്പോൾ സാറുപറയുന്ന ഈ സ്ഥലത്ത് ആനയെ കാച്ചിയത് ഞാനല്ല.’ അത് കേട്ടപ്പോൾ ഞാനല്പം അസ്വസ്ഥനായി. പിന്നെ പറഞ്ഞു. ‘റജീ… നിങ്ങൾ ഇങ്ങനെ പറഞ്ഞാൽ പിന്നെ എനിക്കൊന്നും പറയാനില്ല. ആരെങ്കിലും ഞാനാണ് കുറ്റക്കാരൻ എന്ന് സ്വയം ഏറ്റുപറയുന്നത് ഇന്നുവരെ നിങ്ങൾ കേട്ടിട്ടുണ്ടോ? എന്റെ അറിവിൽ അങ്ങനെയില്ല.’ ഇടയ്ക്കൊന്ന് നിറുത്തി ഞാനയാളുടെ പ്രതികരണം വീക്ഷിച്ചു കൊണ്ടിരുന്നു.

‘നിങ്ങളുടെ പേര് പൊങ്ങിവന്നപ്പോൾ വ്യക്തമായി അന്വേഷിച്ചതിന് ശേഷമാണ് നിങ്ങളെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. നിങ്ങളെ മാത്രമല്ല ഹൈദ്രോസ്കുട്ടിയേയും (പേര് സാങ്കല്പികം). നിങ്ങൾ രണ്ടുപേരും അന്ന് ഉണ്ടായിരുന്നെന്ന് ഞങ്ങൾക്ക് തെളിവുണ്ട്.’ റാഫിയും അടുത്ത് തന്നെ താമസിക്കുന്ന അയാളുടെ കൂട്ടാളിയായ മറ്റൊരാളും ആണ് കൃത്യം ചെയ്തതെന്ന് സ്റ്റാഫുകൾ അന്വേഷിച്ച് റിപ്പോർട്ട് തന്നതിന്റെ അടിസ്ഥാനത്തിലാണ് ഞാനത് പറഞ്ഞത്.

ശരിക്കും മുൻപ് പറ്റിയ ഒരബദ്ധമാണ് എനിക്കപ്പോൾ ഓർമ്മ വന്നത്. ഒറ്റശേഖരമംഗലത്തിനടുത്തെ ഒരു വീട്ടിൽ ഞങ്ങൾ അന്വേഷിക്കുന്ന........

© Mathrubhumi