നർമ്മബോധം എന്നത് തന്നെപ്പറ്റിത്തന്നെ ചിരിക്കാൻ സാധിക്കുക എന്നതാണ്
ഒന്നോർത്തുനോക്കൂ, ഈ ലോകത്ത് ചിരിക്കാൻ കഴിവുള്ള ഒരേയൊരു ജീവി മനുഷ്യനാണ്! നർമ്മം എന്നത് ജീവൗഷധമാണ്; അതുകൊണ്ടാണ് നർമ്മത്തെ ഓഷോ ഒരു മെഡിറ്റേഷൻ തെറാപ്പിയായി ഉപയോഗപ്പെടുത്തിയത്. അദ്ദേഹം പങ്കുവെച്ച ഫലിതങ്ങളും കഥകളും മറ്റും പ്രഭാഷണത്തിനിടയിൽ പൂത്തിരികൾ പോലെയാണ് പൊട്ടിച്ചിരിയുടെ പ്രഭ പരത്തിയത്. ഓഷോയുടെ വാക്കുകൾ ഇങ്ങനെയാണ്:' ചിരിക്ക് നിങ്ങളെ ധ്യാനത്തിന്റെ ആഴത്തിലേക്ക് ആനയിക്കാനും ആരോഗ്യം പ്രദാനം
ചെയ്യാനുമുള്ള അതിശയകരമായ ശക്തിയുണ്ട്. ഉറപ്പായിട്ടും അത് നമ്മുടെ ആന്തരിക രസതന്ത്രത്തെയും മസ്‌തിഷ്‌കത്തിലെ വിദ്യുത് തരംഗങ്ങളെയും മാറ്റിമറിക്കുന്നു. അത് പ്രതിഭയെ ഉദ്ദീപിപ്പിക്കുന്നു. നിങ്ങൾ കൂടുതൽ ബുദ്ധിമാനായി മാറുന്നു. നിദ്രയിൽ ആഴ്ന്നു കിടക്കുകയായിരുന്ന മനസ്സിന്റെ പല ഭാഗങ്ങളും പൊടുന്നനെയെന്നോണം ഉണർന്നെണീക്കുന്നു. ചിരി നിങ്ങളുടെ ഹൃദയത്തിന്റെയും മനസ്സിൻ്റെയും........
