menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

ഉമർ ഖാലിദിനും ഷർജിൽ ഇമാമിനും ജാമ്യം നിഷേധിക്കപ്പെടുമ്പോൾ | വഴിപോക്കൻ

9 38
yesterday

''ജാമ്യമാണ് നിയമം; ജയിൽ അപവാദവും'' (Bail is the rule; jail is the exception) എന്ന് എഴുതിയത് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരാണ്. 1977-ൽ രാജസ്ഥാൻ സർക്കാരും ബാൽചന്ദും തമ്മിലുള്ള കേസിലാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ പിൽക്കാലത്ത് നിയമജ്ഞരും മനുഷ്യാവകാശ പ്രവർത്തകരും ഒരുപോലെ ഏറ്റെടുത്ത ഈ വാക്യം ജസ്റ്റിസ് കൃഷ്ണയ്യർ രേഖപ്പെടുത്തിയത്. ശിക്ഷ വിധിക്കപ്പെടുന്നതുവരെ എല്ലാവരും നിരപരാധികളാണെന്നും ആയിരം അപരാധികളെ വെറുതെ വിട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നുമുള്ള നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന ആശയത്തിന്റെ വെളിച്ചത്തിലായിരുന്നു ജസ്റ്റിസ് കൃഷ്ണയ്യരുടെ പ്രഖ്യാപനം. കഴിഞ്ഞ വർഷം ഒരു ചടങ്ങിൽ പ്രസംഗിക്കവെ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ചൂണ്ടിക്കാട്ടിയ ഒരു കാര്യം ജസ്റ്റിസ് കൃഷ്ണയ്യർ മുറുകെപ്പിടിച്ച ഈ സിദ്ധാന്തം സമകാലിക ഇന്ത്യയിലെ ഭൂരിപക്ഷം ജഡ്ജിമാർ മറന്നുതുടങ്ങിയിരിക്കുന്നു എന്നാണ്. ഡൽഹി കലാപക്കേസിൽ പ്രതികളാണെന്നാരോപിച്ച് ഡൽഹി പോലിസ് അറസ്റ്റ് ചെയ്ത ജെഎൻയു മുൻ വിദ്യാർത്ഥികളായ ഉമർ ഖാലിദിനും ഷർജിൽ ഇമാമിനും കഴിഞ്ഞ ദിവസം സുപ്രിം കോടതി ജാമ്യം നിഷേധിച്ച നടപടി വിശകലനം ചെയ്യപ്പെടേണ്ടത് ഈ പരിസരത്തിൽ കൂടിയാണ്.

കഴിഞ്ഞ അഞ്ചര വർഷമായി ജയിലിലാണ് ഉമർ ഖാലിദും ഷർജിൽ ഇമാമും. ഈ കേസിലെ മറ്റു പ്രതികളായ ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്‌മാൻ, മുഹമ്മദ് സലിം ഖാൻ, ഷദാബ് അഹമ്മദ് എന്നിവർക്ക് കർശനമായ വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഉമർ ഖാലിദിനും ഷർജിൽ ഇമാമിനുമെതിരെയുള്ള കുറ്റപത്രം ഇതുവരെ തയ്യാറായിട്ടില്ല. വിചാരണ എപ്പോൾ നടക്കുമെന്ന് ഒരു നിശ്ചയവുമില്ല. ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിധിയിൽ ജസ്റ്റിസുമാരായ അരവിന്ദ്കുമാറും എൻ.വി. അഞ്ജാര്യയും പറഞ്ഞത് ഇരുവർക്കമെതിരെ കേസെടുക്കുന്നതിന് വ്യക്തമായ കാരണങ്ങളുണ്ടെന്ന വാദിഭാഗത്തിന്റെ നിലപാട് തള്ളിക്കളയേണ്ടതില്ലെന്നാണ്. ജാമ്യം ലഭിച്ച അഞ്ചു പേർ ഡൽഹി കലാപത്തിലെ കാലാൾപടയാളികളാണെങ്കിൽ ഉമറും ഷർജിലും ഇതിന്റെ പിന്നിലെ തലച്ചോറുകളാണെന്നുള്ള വാദിഭാഗത്തിന്റെ നിരീക്ഷണത്തിന്റെ വെളിച്ചത്തിൽ ഇരുവരും ഇപ്പോൾ മോചിക്കപ്പെടേണ്ടതില്ലെന്നും കോടതി പറഞ്ഞു. ഉമറിനും ഷർജിലിനും ജാമ്യം നിഷേധിച്ച നടപടി അനീതിയാണെന്നാണ് ഭരണഘടനാ വിദഗ്ദ്ധനും പ്രഗത്ഭ നിയമജ്ഞനുമായ ദുഷ്യന്ത് ദവെ വിശേഷിപ്പിച്ചത്.

വിചാരണയില്ലാതെ നീളുന്ന തടവുജീവിതം

നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള കരിനിയമം എന്ന് വിശേഷിപ്പിക്കപ്പെടുന്ന യുഎപിഎ അനുസരിച്ചാണ് ഉമറിനെയും ഷർജിലിനെയും അറസ്റ്റ് ചെയ്തത്. ഈ നിയമത്തിന്റെ 43 ഡി (5) അനുശാസിക്കുന്നത് പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ബോദ്ധ്യമായാൽ ജാമ്യം നിഷേധിക്കാമെന്നാണ്. എന്നാൽ, അഞ്ചര വർഷമായിട്ടും കുറ്റപത്രം........

© Mathrubhumi