ഒരു വർഷത്തിലേറെ ആ പാട് മുഖത്തുണ്ടായിരുന്നില്ലേ എന്ന് പലരും കുറ്റപ്പെടുത്തി; ചർമ്മാർബുദം, കരുതൽ വേണം
ഡോക്ടറേ ഡോക്ടർക്ക് അസുഖം വന്നാൽ ആരുടെ ആടുത്താ പോവുക എന്ന് ചില രോഗികളെങ്കിലും സ്നേഹത്തോടെ ചോദിക്കാറുണ്ട്. ഡോക്ടർമാർക്കും അസുഖം വരാമെന്നും അതിന് ഡോക്ടർ സുഹൃത്തുക്കൾ തന്നെയാണ് ചികിത്സിക്കുക എന്ന് ഞാൻ പറഞ്ഞ് കൊടുക്കാറുമുണ്ട്. അസുഖം വന്നാൽ ഡോക്ടർമാരും സാധാരണക്കാരും എല്ലാവരും ഒരേ പോലെത്തന്നെ. ഡോക്ടറെ കാണിക്കുക, മരുന്ന് കഴിക്കുക, വിശ്രമിക്കുക. ഡോക്ടർമാർക്കും ഇതെല്ലം ബാധകം തന്നെ. ഇന്നു പറയുന്നതും സമാനമായി ചികിത്സയ്ക്കെത്തിയെ ഒരു ഡോക്ടർ കുടുംബത്തേക്കുറിച്ചാണ്.
ഒരു ഉച്ചക്ക് ശേഷമാണ് എനിക്ക് ആ ഫോൺകോൾ വന്നത്
ഡോക്ടർ, ഞാൻ രഘുനാഥ്. ഞാനും ഒരു ഡോക്ടർ ആണ്. എന്റെ ഭാര്യയെ ഒന്ന് കാണിക്കാൻ വേണ്ടിയായിരുന്നു. ഡോക്ടർ എത്ര മണി വരെ ഉണ്ടാവും? ഞങ്ങൾ പെട്ടെന്ന് വന്നോട്ടെ?
ഒറ്റശ്വാസത്തിൽ എന്ന പോലെയായിരുന്നു അദ്ദേഹം ഇത്രയും സംസാരിച്ചത്. ശബ്ദത്തിൽ ചെറിയ പരിഭ്രമവും വിറയലുമൊക്കെ തോന്നി.
ഉടൻതന്നെ വരാൻ പറഞ്ഞ് ഞാൻ അവരെ കാത്തിരുന്നു. അധികം വൈകാതെ അവരെത്തുകയും ചെയ്തു.
ഞാനാണ് ഡോക്ടറെ കുറച്ചു മുൻപ് വിളിച്ച രഘുനാഥ്. ഇത് ഭാര്യ കവിത. ഞാൻ കൺസൽടേഷൻ പേപ്പർ നോക്കി. കവിത ഷെട്ടി, 33 വയസ്സ്.
ആള് ഉഡുപ്പിയിൽ ആണ്. ഇപ്പോൾ മംഗലാപുരത്ത് ഒരു സ്കൂളിൽ ടീച്ചർ ആയി ജോലി ചെയ്യുന്നു. മലയാളം അത്യാവശ്യം പറയും.
ഇതാ ഇത് കണ്ടോ ഡോക്ടർ, ഇടതു കണ്ണിന്റെ തൊട്ടുതാഴെയായി ഒരു ഗ്രോത്തുണ്ട്. ഇപ്പോ വലുതാവുന്നത് പോലെതോന്നുന്നു. മറുക് ആണെന്നാണ് വിചാരിച്ചത്. പക്ഷെ ഇതിപ്പോ.. പറഞ്ഞത് അദ്ദേഹം മുഴുവനാക്കിയില്ല, അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
കൂടുതൽ ചോദിച്ചു ബുദ്ധിമുട്ടിക്കേണ്ട എന്നോർത്തു ഞാൻ ഭാര്യയെ പരിശോധിക്കാൻ വേണ്ടി കിടത്തി. ബോർഡേഴ്‌സ് കുറച്ച് ഇറെഗുലർ ആണ്. നോക്കിയപ്പോൾ ചെറിയ ബ്ലീഡിങ്ങും ഉണ്ട്. ഭാര്യ പ്രത്യേകിച്ചൊന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല.
എന്താണെങ്കിലും ഡെർമേടൊളജി കൽസറ്റേഷനും ബയോപ്‌സിയും എടുക്കാമെന്ന് അവരോട് പറഞ്ഞു. അധികം വലിപ്പമില്ലാത്തത് കൊണ്ടുതന്നെ എക്സിഷൻ ബയോപ്സി തന്നെ എടുക്കാനായിരുന്നു തീരുമാനം (ഗ്രോത്ത് മുഴുവനായി എടുത്ത കളയുന്ന പ്രക്രിയ ).
മൂന്നു ദിവസത്തിനുള്ളിൽ ബയോപ്സി റിപ്പോർട്ട് വന്നു. "സൂപ്പർഫിഷ്യൽ ബേസൽ സെൽ കാർസിനോമ ". ഇതേക്കുറിച്ചെല്ലാം വ്യക്തമായി അറിയുന്ന ഒരു ഡോക്ടറോടുതന്നെ ഇക്കാര്യം പറയുന്നത് വല്ലാത്തൊരു അവസ്ഥയാണ്. കൂടുതൽ ഒന്നും അന്ന് സംസാരിച്ചില്ല. ചികിത്സയുടെ ബാക്കി കാര്യങ്ങളും സെക്കൻഡ് ഒപ്പിനിയനുള്ള റെഫറൽ ലെറ്ററും കൊടുത്തു.
ചികിത്സ ഒട്ടും സങ്കീർണമായിരുന്നില്ലെങ്കിലും ഡോ. രഘുനാഥിന്റെ അവസ്ഥ കഷ്ടമായിരുന്നു. ഒരു വർഷത്തിൽ കൂടുതൽ അത് മുഖത്തു ഉണ്ടായിരുന്നതല്ലേ? ഒരു ഡോക്ടറായിട്ടുകൂടി ഇതൊന്നും നേരത്തെ മനസിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്നുപറഞ്ഞ്........
