menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

ഇരട്ടത്താപ്പുകൾക്കിടയിൽ തെളിയുന്ന പ്രതീക്ഷകൾ | വഴിപോക്കൻ

5 15
02.01.2026

ന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ആശങ്കകളും പ്രതീക്ഷകളും ഒരുപോലെ അടയാളപ്പെടുത്തിയ ഒരു വർഷമാണ് കഴിഞ്ഞുപോയത്. മോശമായതിനെക്കുറിച്ച് ആദ്യം പറയണമെന്നാണ്. അതുകൊണ്ടുതന്നെ 2025ലെ തിരിച്ചടികളിൽ നിന്ന് തുടങ്ങാം. ജനാധിപത്യവും വ്യക്തി സ്വാതന്ത്ര്യവും നേരിടുന്ന ഭീഷണികളെക്കുറിച്ച് ഇംഗ്ലീഷ് സാഹിത്യകാരൻ ജോർജ് ഓർവെൽ നൽകിയ മുന്നറിയിപ്പുകൾ എത്രമാത്രം വാസ്തവമായിരുന്നുവെന്ന് സമകാലിക ഇന്ത്യൻ യാഥാർത്ഥ്യം നമ്മോട് വിളിച്ചുപറയുന്നുണ്ട്. 1946 ൽ ഓർവെൽ എഴുതിയ ' രാഷ്ട്രീയവും ഇംഗ്ലീഷും ' എന്ന ലേഖനം ജനാധിപത്യ വിശ്വാസികൾ മനസ്സിരുത്തി വായിക്കേണ്ട ഒന്നാണ്. രാഷ്ട്രീയം ദുഷിക്കുമ്പോൾ ഭാഷയും ദുഷിക്കുന്നുണ്ടെന്ന് ഓർവെൽ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തിൽ പ്രഖ്യാപിക്കുന്നു: '' നുണ സത്യമായും കൊലപാതകം ആദരവാർന്ന പ്രവൃത്തിയായും ചിത്രീകരിക്കാൻ പറ്റുന്ന വിധത്തിലാണ് രാഷ്ട്രീയത്തിന്റെ ഭാഷ രൂപകൽപന ചെയ്തിട്ടുള്ളത്.'' 1949 ലാണ് ഓർവെൽ 1984 എന്ന നോവൽ എഴുതിയത്. അതിലെ ഒരു വാചകം ശ്രദ്ധിക്കുക,  ''യുദ്ധം സമാധാനമാണ്. അടിമത്തം സ്വാതന്ത്ര്യമാണ്. അജ്ഞത കരുത്താണ്.'' പറയുന്നതൊന്നും ചെയ്യുന്നത് മറ്റൊന്നുമാവുമ്പോൾ അതിനെ നമ്മൾ മലയാളികൾ ഇരട്ടത്താപ്പ് എന്ന് വിളിക്കുന്നു.

പ്രശംസയും നിന്ദയും

ഇക്കഴിഞ്ഞ ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപിതാവിനെക്കുറിച്ച് സാമൂഹിക മാധ്യമമായ എക്സിൽ എഴുതിയത് നോക്കാം: '' മനുഷ്യ ചരിത്രത്തെ മാറ്റിമറിച്ച ദർശനങ്ങൾ മുന്നോട്ടുവെച്ച ബാപ്പുവിന്റെ അനിതരസാധാരണമായ ജീവിതത്തോടുള്ള ആദരവാണ് ഗാന്ധിജയന്തി. വലിയ മാറ്റത്തിനുള്ള ഉപകരണങ്ങളായി ധീരതയും ലാളിത്യവും മാറുന്നതെങ്ങിനെയെന്ന് അദ്ദേഹം തെളിയിച്ചു. ജനങ്ങളെ ശാക്തീകരിക്കുന്നതിൽ സഹാനുഭൂതിക്കും സേവനത്തിനുമുള്ള പങ്കിൽ അദ്ദേഹം വിശ്വസിച്ചു. വികസിത ഭാരതം എന്ന സങ്കൽപം നിറവേറ്റുന്നതിനായുള്ള പ്രയത്നത്തിൽ അദ്ദേഹത്തിന്റെ വഴിയിലൂടെ നമുക്ക് സഞ്ചരിച്ചുകൊണ്ടേയിരിക്കാം.'' ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ത്യയുടെ ഏറ്റവും മഹാനായ പുത്രന് നൽകിയ സമുചിതമായ ആശംസകൾ.

രണ്ട് മാസത്തിന് ശേഷം ഡിസംബർ 18-ന് ഇന്ത്യൻ പാർലമെന്റിൽ മോദി സർക്കാർ പുതിയൊരു നിയമം പാസ്സാക്കി. 2006-ൽ യുപിഎ സർക്കാർ നടപ്പാക്കിയ മഹാത്മ ഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് നിയമം കാലാനുസൃതമാക്കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഈ നിയമം കൊണ്ടുവന്നത്. പക്ഷേ, പുതിയ നിയമത്തിൽനിന്ന് ഗാന്ധിജി പുറത്തായി. ഗാന്ധിജിയുടെ പേര് ഒഴിവാക്കിക്കൊണ്ടാണ് ബിജെപി സർക്കാർ പുതിയ നിയമം കൊണ്ടുവന്നത്. ഏതൊരു കാര്യവും ചെയ്യുമ്പോൾ ഓർക്കേണ്ടത് അതുകൊണ്ട് രാജ്യത്തെ ഏറ്റവും ദരിദ്രരായവർക്ക് എന്ത് പ്രയോജനമുണ്ടാവും എന്നാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. സാമ്പത്തികമായി ഏറ്റവും പിന്നിൽ നിൽക്കുന്നവരുടെ ഉന്നമനത്തിനായി കൊണ്ടുവന്ന ഒരു നിയമത്തിന് ഗാന്ധിജിയുടെ പേരിടുന്നത് എന്തുകൊണ്ടും ഉചിതമാവും എന്ന ചിന്തയായിരിക്കണം യുപിഎ സർക്കാരിനെ നയിച്ചത്. എന്നാൽ, മോദി സർക്കാർ പാസ്സാക്കിയ പുതിയ നിയമത്തിൽ ഗാന്ധിജി എന്ന പേരില്ല. ഒരു വശത്ത് ഗാന്ധിജിയെ പുകഴ്ത്തുക, മറുവശത്ത് ഗാന്ധിജിയെ എങ്ങിനെ ഇല്ലാതാക്കാം എന്ന് നോക്കുക - 2025 ൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ഇരട്ടത്താപ്പുകളിലൊന്ന് അങ്ങിനെ പിറന്നു.

ഡിസംബർ 25-ന് ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ കത്തീഡ്രലിൽ ചർച്ചിൽ നടന്ന ആഘേഷപരിപാടികളിൽ പ്രധാനമന്ത്രി മോദി പങ്കെടുത്തത് വാർത്തയായിരുന്നു. തുടർന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു : ' സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സഹാനുഭൂതിയുടെയും കാലാതീതമായ സന്ദേശമാണ് ക്രിസ്മസ് മുന്നോട്ടുവെയ്ക്കുന്നത്. ക്രിസ്മസിന്റെ അന്തഃസത്ത നമ്മുടെ സമൂഹത്തിൽ ഐക്യവും നന്മയും വർധിക്കാൻ പ്രചോദനമാവട്ടെ!'' പക്ഷേ, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രിസ്മസ് ആഘോഷിച്ച ക്രൈസ്തവർക്ക് നേരെ ആക്രമണങ്ങളുണ്ടായി. ബിജെപിയുമായി അടുപ്പമുള്ള സംഘടനകളിലുള്ളവരായിരുന്നു ആക്രമണത്തിന് പിന്നിൽ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. പക്ഷേ, ഈ ആക്രമണങ്ങളെ അപലപിക്കാൻ പ്രധാനമന്ത്രിയോ മറ്റേതെങ്കിലും ബിജെപി നേതാവോ തയ്യാറായില്ല. ഒരിടത്ത് കേക്ക് മുറിക്കൽ, മറ്റൊരിടത്ത് മർദ്ദനം.

വിവരാവകാശ നിയമം ഇന്ത്യൻ ജനാധിപത്യത്തിന്റെ സുവർണ്ണ........

© Mathrubhumi