പപ്പായയും മാങ്ങയും ചേർത്ത, കശുവണ്ടി അരച്ച രുചികരമായ പുഴമീൻ കറി
പുഴ മീനിൻ്റെ രുചിയും കടലിലെ ഉപ്പുവെള്ളത്തിൽ വളരുന്ന മത്സ്യങ്ങളുടെ രുചിയും തമ്മിൽ വ്യത്യാസമുണ്ടെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. പുഴ മീനിന്റെ രുചി ഇഷ്ടമുള്ളവർക്ക് ഏറെ പരിചിതമായ മീനായിരിക്കും കുറുവ മീൻ. പുഴയിൽ നിന്നും ചൂണ്ടയിട്ടു പിടിച്ച മീൻ കൊണ്ട്, പുഴയോര വാസിയായിരുന്ന പ്രിയ സുഹൃത്ത് സതീശന്റെ അമ്മ രുചികരമായ മീൻ കറി ഉണ്ടാക്കുമായിരുന്നു. തൊടിയിൽ വീണു കിടന്നിരുന്ന കുറച്ച് കശുവണ്ടി അരച്ച്, പപ്പായയും മാങ്ങയും ഇട്ട് തേങ്ങയും ചേർത്ത് സതീശന്റെ അമ്മ ഉണ്ടാക്കി തയ്യാറാക്കുന്ന രുചികരമായ മീൻ കറിയുടെ........
