സൃഷ്ടിജാലവും സൃഷ്ടിക്കുള്ള സാമഗ്രിയും പരമമായ ഈശ്വരന്‍ തന്നെ | ദൈവദശകത്തിലെ ഗീതാസാരം 06
നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും
ചൈതന്യത്തിന്റെ കടലിനെ അകത്തേക്ക് സ്വീകരിക്കാനുള്ള ഒരുക്കമാണ്. മേല്‍പ്പത്തൂര്‍ വിഭക്തി കൊണ്ടും പൂന്താനം ഭക്തി കൊണ്ടും അറിഞ്ഞ അതേ ജ്യോതിസ്സ്. ഭഗവാന് ഏതാണ് പ്രിയം എന്ന തര്‍ക്കം മനുഷ്യരുടേതാണ്. ഭഗവാന്റേതല്ല. എല്ലാ തര്‍ക്കങ്ങളുടേയും അവസാനമാണല്ലോ ഈശ്വരന്‍. കടലും തിരയും ആഴവുമായി അറിഞ്ഞ ആ മഹാജ്യോതിസ്സിനെ ആത്മജ്യോതിസ്സാക്കുമ്പോള്‍ അറിയേണ്ടത് ഓരോന്നായി പറഞ്ഞുതരികയാണ് ഗുരു.
നീയും ഞാനും എന്ന ഭാവം തിരോഭവിക്കുകയായി. നീ ഞാന്‍ തന്നെ എന്ന് അറിയുകയായി. അഥവാ നീയുണ്ടെങ്കിലേ ഞാനുള്ളൂ. ഞാന്‍ എന്ന ഭാവം തോന്നായി വരികയായി. സകലസൃഷ്ടികളിലും സര്‍വ്വഭൂതങ്ങളിലും ഈശ്വരന്റെ ചൈതന്യം തിളങ്ങുന്നു എന്ന് വെളിച്ചമാണത്. അത് സൃഷ്ടിയും സ്രഷ്ടാവും രണ്ടല്ല എന്ന മഹാദര്‍ശനം. അദ്വൈതത്തിന്റെ ആനന്ദത്തിലേക്കുള്ള അനുപമപ്രയാണം. ദൈവത്തെ അന്തര്യാമിയായി അറിഞ്ഞു കഴിഞ്ഞാല്‍ സൃഷ്ടിയും സ്രഷ്ടാവും ഒന്നു തന്നെ.
സൃഷ്ടിയും സ്രഷ്ടാവും ഒന്നായാലോ? പിന്നെ സ്രഷ്ടാവില്‍നിന്ന് ഭിന്നമല്ല സൃഷ്ടി. സ്രഷ്ടാവും സൃഷ്ടിയും ജഗത്തുമെല്ലാം ഒന്നായി മാറുകയാണ്. ആ സൃഷ്ടിയില്‍ പൂര്‍ണ്ണവും അപൂര്‍ണ്ണവും ഇല്ല. മാത്രവുമല്ല, സൃഷ്ടി അനാദിയാണ്. അനന്തവുമാണ്.
സൃഷ്ടി മാത്രമല്ല, സൃഷ്ടിജാലവും സൃഷ്ടിക്കുള്ള സാമഗ്രികളും നീ തന്നെ എന്ന അറിവിലേക്കു വളര്‍ന്നെത്തുകയായി. ഇക്കാണായതെല്ലാം നീ തന്നെ. സൃഷ്ടിക്ക് നിമിത്തമായതും നീ തന്നെ. സൃഷ്ടിയുടെ വികാസവും നീ തന്നെ..
സര്‍വ്വതിലും നിറഞ്ഞ സ്രഷ്ടാവേ, നീ എന്റെ ഉള്ളിലാവണം എന്നിടത്തു നിന്നുള്ള വളര്‍ച്ചയാണിത്. അല്‍പമാത്രമായ എന്റെ ഉള്ളില്‍ ഒതുങ്ങേണ്ടതാണോ മഹാസത്തയായ നീ എന്ന സന്ദേഹം പോക്കുകയാണ് ഗുരു. അകത്തു മാത്രമല്ല, പുറത്തും നീ തന്നെയാണ്.
അപ്പോള്‍ സൃഷ്ടിജാലവും സൃഷ്ടിക്കുള്ള സാമഗ്രിയും പരമമായ ഈശ്വരന്‍ തന്നെ. പരമമായ ബ്രഹ്‌മം. അനേകകോടി ബ്രഹ്‌മാണ്ഡങ്ങളുടെ സ്രഷ്ടാവും സ്വരൂപവും ചൈതന്യവുമായി നീ നിറയുന്നു. ആവര്‍ത്തിക്കുന്ന ആ ജ്യോതിര്‍ഗമനങ്ങളിലെ ചെറുസ്ഫുലിംഗമായി സൃഷ്ടിയും മിന്നിമറയുന്നു.
ദൈവദശകത്തിനും രണ്ടു........





















Toi Staff
Sabine Sterk
Gideon Levy
Penny S. Tee
Mark Travers Ph.d
John Nosta
Daniel Orenstein
Beth Kuhel