ജനാധിപത്യത്തെ വില്‍പ്പനയ്ക്ക് വയ്ക്കുമ്പോള്‍
തെരഞ്ഞെടുപ്പിനു ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അധികാരക്കച്ചവടത്തിന്റെ ലേലത്തറകളായി മാറുന്ന കാഴ്ചയാണ് കേരളത്തില്‍ ചിലയിടങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്നത്. വോട്ടര്‍മാര്‍ തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തെയും, തങ്ങള്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയത്തെയും കാറ്റില്‍ പറത്തിക്കൊണ്ട് ജനപ്രതിനിധികള്‍ കൂറുമാറുന്ന പ്രവണത ജനാധിപത്യ സംവിധാനത്തോടുള്ള പരസ്യമായ വെല്ലുവിളിയാണ്. തൃശൂരിലെ മറ്റത്തൂര്‍ മുതല്‍ തിരുവനന്തപുരത്തെ നാവായിക്കുളം വരെയും ആലപ്പുഴയിലെ പുളിങ്കുന്ന് വരെയും നീളുന്ന ഈ കൂറുമാറ്റ പരമ്പരകള്‍ നല്കുന്ന സൂചന അത്യന്തം അപകടകരമാണ്. ജനവിധി എന്നത് സാങ്കേതികമായി മാത്രം നിലനില്‍ക്കുന്ന ഒന്നാണെന്നും, ജയിച്ചുകഴിഞ്ഞാല്‍ പിന്നെ അധികാരം നേടാന്‍ എന്ത് കുറുക്കുവഴിയും സ്വീകരിക്കാമെന്നുമുള്ള തെറ്റായ ധാരണ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ജനപ്രതിനിധികള്‍ക്കും ഇടയില്‍ വര്‍ധിച്ചുവരുന്നു.
മറ്റത്തൂരില്‍ നടന്നത് 'ഓപ്പറേഷന്........
