മിസ്ഡ് കോളുകളേ, വീ മിസ് യൂ എ ലോട്ട് | മധുരം ജീവിതം
മിസ്ഡ് കോളുകളെ നിങ്ങളീ ഭൂമിയിലില്ലായിരുന്നെങ്കിൽ നിശ്ചലം ശൂന്യമീ ലോകം എന്ന് കരുതിയ ഒരു കാലഘട്ടമുണ്ടായിരുന്നു. പണ്ടൊക്കെ ഒരൊറ്റ മിസ്ഡ് കോൾ ആയിരുന്നു അതി തീവ്രമായ പ്രണയത്തിന്റെ സീക്രട്ട് കോഡ്. ഇന്നാകട്ടെ നമ്മുടെ ഫോൺ ഒരിക്കലും നിശ്ശബ്ദമാവുന്നേയില്ല.
ആശയ വിനിമയം ഒക്കെ വളരെ മാന്യമായി, നിയന്ത്രിതമായി മാത്രം ചെയ്തുകൊണ്ടിരുന്ന ഒരു കാലവും നമുക്ക് ഉണ്ടായിരുന്നു. ഒരു നോട്ടത്തിൽ എല്ലാം ഒതുക്കിയെന്ന് തോന്നിപ്പിക്കുമെങ്കിലും വളരെ വാചാലമായിരുന്ന, കണ്ടിട്ടും കാണാത്ത മട്ടിൽ പോയിട്ട് പാതിയൊരു പിന്തിരിഞ്ഞുനോട്ടത്തിലൂടെയൊക്കെ എല്ലാം പറഞ്ഞിരുന്ന കാലം.
ഒരു മിസ്‌ഡ് കോൾ എല്ലാം പറയുമായിരുന്നു, ഒന്നും പറയാതെ തന്നെ. ഒരൊറ്റ റിംഗ്. മനപ്പൂർവ്വം ഡിസ്കണക്ട് ചെയ്തത്, അപ്പുറത്തയാൾക്ക് എടുക്കാൻ പറ്റാത്ത വിധത്തിൽ വേഗത്തിൽ. അതിനർത്ഥം ഇത്രയുമൊക്കെയുണ്ടായിരുന്നു.
“ഞാൻ സുരക്ഷതിയായി വീട്ടിലെത്തി”,
“ഞനിപ്പാഴും നിന്നെ ഓർത്തുകൊണ്ടിരിക്കുകയാണ്”,
“നീ തനിച്ചായിരിക്കുമ്പോൾ തിരിച്ചുവിളിക്കൂ” —ഇതൊക്കെ ആ മിസ്ഡ് കോളിൽ ഒളിഞ്ഞിരുന്നു. ഒരൊറ്റ റിംഗിൽ റിലേഷൻഷിപ്പുകൾ നിലനിൽക്കുകയും പൂത്തുലയുകയും ചെയ്തിരുന്ന കാലം. അന്ന് നിശ്ശബ്ദതയ്ക്ക് അതി വാചാലതയേക്കാൾ ശക്തിയും സൗന്ദര്യവും ഉണ്ടായിരുന്നു.
ഇന്ന്? അതൊക്കെ ഒന്ന് ഫാസ്റ്റ് ഫോർവേർഡ് ചെയ്തു നോക്കിക്കേ.
ഫോൺ ഓഫ് ചെയ്തു വെച്ചാൽ പോലും ഇടയ്ക്കൊക്കെ അത് വൈബ്രേറ്റ് ചെയ്യുന്നില്ലേ എന്ന തോന്നൽ. നോട്ടിഫിക്കേഷനുകൾ പോപ്പ് അപ്പ് ചെയ്ത കൊതുകുകളെ പോലെ ആക്രമിക്കുന്നു. വാട്ട്‌സാപ്പ് ഗ്രൂപ്പുകൾ പണപ്പെരുപ്പത്തെക്കാൾ വേഗത്തിൽ വർധിക്കുന്നു.
കുടുംബഗ്രൂപ്പ്, ബന്ധുക്കളുടെ ഗ്രൂപ്പ്, സ്കൂൾ പിറ്റിഎ ഗ്രൂപ്പ്, ഓഫീസ് ഗ്രൂപ്പ്, പഴയ ഓഫീസ് ഗ്രൂപ്പ്, ഫ്ലാറ്റ് അസോസിയേഷൻ ഗ്രൂപ്പ്, ക്ഷേത്രക്കമ്മിറ്റി, പഴം പച്ചക്കറി മീൻ മുട്ട കച്ചവടക്കാരുടെ ഗ്രൂപ്പ്,.“only announcements” ഗ്രൂപ്പ് , എന്തിനാണ് ചേർന്നതെന്ന് പോലും ഓർമ്മയില്ലാത്ത വേറെയും കുറെ ഗ്രൂപ്പുകൾ. ഗ്രൂപ്പിൽ നിന്ന് എക്സിറ്റായാൽ ചിലരെ അത് വേദനിപ്പിക്കും എന്നതുകൊണ്ട് മാത്രം തുടങ്ങുന്ന മറ്റു പല........
