menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

‘മകളുടെ പ്രായമാണ്! എന്റെയുള്ളിലെ ഭീരുവിനെ ഞെട്ടിച്ചുകൊണ്ട് അവളുടെ കൈ അയാളുടെ ചെകിടത്ത് ആഞ്ഞുപതിച്ചു’

14 1
previous day

സ് ഇപ്പോള്‍ പുഴക്കാട്ടീരി അങ്ങാടിയിലെത്തി കിതപ്പാറ്റുകയാണ്. വിദ്യാര്‍ഥികളും മറ്റു യാത്രക്കാരും ഇടമില്ലാത്ത ബസ്സിലേക്ക് ഇടമുണ്ടാക്കി തള്ളിക്കയറുകയാണ്. ഇവിടെ ആളിറങ്ങാനുള്ളത് കൊണ്ടാണ് ബസ് നിര്‍ത്തിയത്. ഇല്ലെങ്കില്‍ വിദ്യാര്‍ഥികളെ കയറ്റാന്‍ മടിച്ച് നിര്‍ത്താതെ പോവുമായിരുന്നു. ഓരോ ബസ് യാത്രയിലും വിദ്യാര്‍ഥികളെ കയറ്റാന്‍ മടിച്ച് ബസ് നിര്‍ത്താതെ മുമ്പോട്ടു പോവുമ്പോള്‍ ഞാനെന്റെ മക്കളെ ഓര്‍ക്കും. അവരില്‍ രണ്ടു പേര്‍ ഇപ്പഴും ബസ്സില്‍ തന്നെയാണ് സ്‌കൂളിലേക്കും കോളേജിലേക്കും പോവുന്നത്. മൂത്ത ആള്‍ ഹോസ്റ്റലിലായതിനാല്‍ അവളെക്കുറിച്ച് ആ ബേജാറില്ല. നിര്‍ത്താതെ പോവുന്ന ബസ്സിനെ നോക്കി സ്റ്റോപ്പില്‍ അന്തംവിട്ട് നില്‍ക്കുന്ന മകളെ ഞാന്‍ ഓര്‍ക്കും. പൊതുവേ ഉള്ളിലേക്ക് വലിയുന്നവളും ഭയങ്കര വൃത്തിക്കാരിയുമായ അവള്‍ തിരക്കുള്ള ബസ്സില്‍ തിക്കിത്തിരക്കി കയറാറില്ല. മകന്‍ കിട്ടുന്ന ബസ്സില്‍ ചാടിക്കയറും. മൂത്തവളും അങ്ങനെ തന്നെ. പക്ഷേ, നടുവിലത്തെ ആള്‍ എന്നും വൈകിയാണ് വീട്ടിലെത്തുന്നത്. മുഴുവന്‍ കാശ് കൊടുത്തിട്ടായാലും ബസ്സില്‍ കയറണമെന്ന് എത്ര പറഞ്ഞാലും അവള്‍ തിരക്കില്‍ നിന്ന് മാറി നില്‍ക്കും. തിരക്കൊഴിഞ്ഞ് നില്‍ക്കാനുള്ള ഇടമേ ഉള്ളൂവെങ്കിലും ചിലപ്പോള്‍ ബസ്സുകള്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ പോവും.

എന്നിട്ട് ഒരുവിധം അവള്‍ വീടെത്തിച്ചേരുമ്പോള്‍ നേരം ഒരുപാട് വൈകിയിട്ടുണ്ടാവും. അത്തരത്തില്‍ എത്രയെത്ര കുട്ടികളുണ്ടാവും നമ്മുടെ കേരളത്തില്‍ ബസ് കാത്തുനില്‍ക്കുന്നവരായിട്ട്. വരാന്‍ വൈകുമ്പോള്‍ ഈ കെട്ടകാലത്ത് മക്കളെ ഓര്‍ത്ത് വേവലാതിപ്പെടുന്ന എത്രയെത്ര അച്ഛനമ്മമാര്‍ ഉണ്ടാവും? നില്‍ക്കാനുള്ള ഇടമുണ്ടായിട്ടും അവളുടെ മുമ്പില്‍ നിര്‍ത്താതെ പോയ ബസ്സിനെ നോക്കി അവള്‍ അന്തം വിട്ടുനില്‍ക്കുന്നത് എനിക്കിപ്പോഴും കാണാം. ആ സമയങ്ങളില്‍ ഫോണ്‍ ചെയ്തിട്ടും കാര്യമില്ല. അവള്‍ ഫോണെടുക്കില്ല. വീടെത്തിച്ചേരാനുള്ള വേവലാതി അവളും അവള്‍ വൈകുന്നതിന്റെ വേവലാതി ഞങ്ങളും ഒരേ പോലെ അനുഭവിക്കും. 'ഓള് ചെറിയ കുട്ട്യല്ലല്ലോ ഇങ്ങട്ട് വരും മനുഷ്യാ..' എന്ന് ഭാര്യ പറയുമ്പോള്‍ ഞാന്‍ ഓര്‍ക്കും. ചെറിയ കുട്ടിയായിരുന്നപ്പോള്‍ അവളെയോര്‍ത്ത് ഞാനിത്ര ബേജാറായിട്ടില്ലല്ലോ എന്ന്.

ഞാന്‍ സഞ്ചരിക്കുന്ന ഈ ബസ് പിന്നില്‍ ഉപേക്ഷിച്ചുപോന്ന കുട്ടികളുടെ ഇപ്പോഴത്തെ വേവലാതിയും എനിക്ക് മനസ്സിലാക്കാനാവും. ബസ്സിനുള്ളില്‍ ഇപ്പോള്‍ സൂചി കുത്താനോ നൂലിടാനോ പറ്റാത്തത്ര തിരക്കാണ്. ഈ തിരക്കിനിടയിലും ചില ഞരമ്പ് രോഗികള്‍ വിദ്യാര്‍ഥിനികളുടെ ദേഹത്ത് ചാരി നില്‍ക്കുന്നുണ്ട്. അവരുടെ മുഖം കണ്ടാല്‍ അവരീ ലോകത്തിലേ അല്ലെന്നും, ചൊവ്വയില്‍ ജീവനുണ്ടോ എന്ന ഗഹനമായ ചിന്തയിലുമാണെന്ന് തോന്നിപ്പോവും. എന്നാണ് നമ്മുടെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇത്തരം ഞരമ്പ് ശല്യങ്ങളില്ലാതെ സ്വന്തം ഉടലിനെ സ്വതന്ത്രമാക്കി വിട്ട് ബസ്സിലും ട്രെയിനിലുമൊക്കെ യാത്ര ചെയ്യാനാവുക? അത്തരമൊരു കാലമെത്തും വരെ സംസ്‌കാര സമ്പന്നരാണ് നമ്മളെന്ന് പറയാന്‍ നമുക്ക് അവകാശമുണ്ടോ?

പുഴക്കാട്ടീരി കഴിഞ്ഞാല്‍ പിന്നെ പ്രധാന സ്റ്റോപ്പ് അങ്ങാടിപ്പുറമാണ്. അതിനിടയില്‍ വൈലോങ്ങര എന്ന സ്റ്റോപ്പുണ്ട്. അവിടെ നിന്ന് തിരിഞ്ഞാണ് എം.ഇ.എസ് മെഡിക്കല്‍ കോളേജിലേക്ക് വാഹനങ്ങള്‍ പോവുന്നത്. വൈലോങ്ങരയില്‍ ഒരു വൃദ്ധസദനമുണ്ട്. അതിന്റെ കവാടത്തിനപ്പുറം നീണ്ട നടപ്പാതയുണ്ട്. പഴയ നാലുകെട്ടോ മറ്റോ ആണത്. കവാടത്തിനു മുമ്പില്‍ 'വിവാഹമോ പിറന്നാളുകളോ ആഘോഷിക്കുന്നുണ്ടെങ്കില്‍ അത് ഞങ്ങളോടൊപ്പം ആഘോഷിക്കൂ' എന്ന് എഴുതിവെച്ചിട്ടുണ്ട്. പുഴക്കാട്ടീരിക്കും വൈലോങ്ങരയ്ക്കും ഇടയിലാണ് എന്റെ കൂടെ കുറച്ചു കാലം പെയിന്റ് പണിയെടുത്ത രാമചന്ദ്രന്റെ വീട്. അവന്റെ അയല്‍ ദേശങ്ങളിലുള്ള ഒരുപാട് വീടുകള്‍ ഞങ്ങളൊന്നിച്ച് പെയിന്റ് ചെയ്തിട്ടുണ്ട്.

ബസ്സിനുള്ളില്‍ ഇപ്പോള്‍ സുഗന്ധങ്ങളുടെ കോക്ടെയിലാണ്. മൈഗ്രൈന്‍ ഷൂട്ട് ചെയ്താല്‍ ഉടന്‍ കഴിക്കാന്‍ പാകത്തില്‍ ഞാന്‍ വാസോഗ്രെയിന്‍ ടാബ്ലറ്റ് പഴ്‌സില്‍ എപ്പോഴും കരുതാറുണ്ട്. അങ്ങാടിപ്പുറം എത്തും മുമ്പ് മിക്കവാറും അത് വിഴുങ്ങേണ്ടി വരും. പക്ഷേ വെള്ളം കരുതിയിട്ടില്ല, രാവിലെയായതു കൊണ്ട് മറ്റ് യാത്രക്കാരുടെ കയ്യിലും വെള്ളക്കുപ്പികളില്ല. ഗതികെട്ടാല്‍ ഏതെങ്കിലും വിദ്യാര്‍ഥിയുടെ വാട്ടര്‍ ബോട്ടില്‍ ചോദിച്ചു വാങ്ങാം.

എന്റെ കാഴ്ചയില്‍ ഇപ്പോള്‍ കാറ്റാടി മരങ്ങളുണ്ട്. അവയില്‍ മഴ തങ്ങി നില്‍ക്കുന്നുണ്ട്. കാറ്റാടി മരങ്ങളില്‍ കടും മഞ്ഞപ്പൂക്കള്‍ വിരിയുന്നതും, ആ മരച്ചുവട്ടില്‍ ഞാന്‍ നില്‍ക്കുമ്പോള്‍ വളയിട്ട സുന്ദരമായ കൈകള്‍ മരച്ചില്ലകളെ പിടിച്ചു കുലുക്കുന്നതും മഴയും മഞ്ഞപ്പൂക്കളും എന്റെ ദേഹത്തേക്ക് സുഗന്ധമായി പെയ്യുന്നതും ഞാന്‍ ആവര്‍ത്തിച്ചു കാണുന്ന സ്വപ്നമാണ്. രാത്രികളില്‍........

© Mathrubhumi