menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

'പൊട്ടിത്തകർന്ന കിനാവ് കൊണ്ടു ഞാൻ കെട്ടിത്തൂങ്ങാൻ കയർ കെട്ടി..’ ഭാസ്‌കരൻ മാഷുമെഴുതി പാരഡി

8 9
previous day

യലാറിന്റെ പാട്ടുകൾക്ക് പി ഭാസ്‌കരൻ പാരഡി എഴുതിയാൽ എന്ത് സംഭവിക്കും? അതറിയാൻ 'ലൂസ് ലൂസ് അരപ്പിരി ലൂസ്' (1988) എന്ന ചിത്രത്തിലെ 'ചക്രവർത്തിനീ നിനക്കു വേണ്ടിയെൻ ചക്രമൊക്കെ ഞാൻ തീർത്തു' എന്ന പാട്ട് കേട്ടാൽ മതി.

പാരഡികൾ വിവാദവിഷയമായിക്കൊണ്ടിരിക്കുന്ന കാലത്തുനിന്ന് തിരിഞ്ഞുനോക്കുമ്പോൾ കൗതുകം തോന്നാം. കുതിരവട്ടം പപ്പു, മാള അരവിന്ദൻ, ജഗതി ശ്രീകുമാർ എന്നിവരെ മുഖ്യ വേഷങ്ങളിൽ അണിനിരത്തിക്കൊണ്ട് പ്രസി മള്ളൂർ സംവിധാനം ചെയ്ത പടത്തിൽ പാരഡികൾ കൊണ്ടൊരു ഗാനമാലിക തീർക്കേണ്ടി വരും എന്നറിഞ്ഞപ്പോൾ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല ഭാസ്‌കരൻ മാഷെന്ന് സംഗീത സംവിധായകൻ ദർശൻ രാമൻ. സിനിമയിലെ മറ്റ് രണ്ടു മൗലിക ഗാനങ്ങൾ എഴുതിക്കഴിഞ്ഞ ശേഷമായിരുന്നു ഭാസ്‌കരൻ മാഷിന്റെ പാരഡി രചന.

പപ്പു-മാള-ജഗതിമാരും ബിന്ദു ഘോഷും പ്രത്യക്ഷപ്പെടുന്ന കോമഡി രംഗത്ത് നാല് പ്രശസ്ത ഗാനങ്ങളുടെ പാരഡികൾ കോർത്തിണക്കുകയായിരുന്നു ഭാസ്‌കരൻ മാഷ്. വയലാറിന്റെ ചക്രവർത്തിനി നിനക്ക് ഞാനെന്റെ (ചെമ്പരത്തി), പ്രിയതമാ പ്രിയതമാ (ശകുന്തള), പുത്തൻവലക്കാരേ (ചെമ്മീൻ)....പിന്നെ ബിച്ചു തിരുമല എഴുതിയ 'കാണാമറയ'ത്തിലെ 'ഒരു മധുരക്കിനാവിൻ ലഹരിയിൽ..

പാട്ടിന്റെ വരികൾ ഇങ്ങനെ:

'ചക്രവർത്തിനീ നിനക്കുവേണ്ടിയെൻ

ചക്രമൊക്കെ ഞാൻ തീർത്തു

അൽപപ്രാണിയായ് അടുത്ത് വന്നു ഞാൻ

സ്വൽപം പ്രേമം നീ എനിക്ക് തരൂ..

പ്രിയതമേ.. പ്രിയതമേ..

പ്രണയലേഖനം........

© Mathrubhumi