menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

മത്സരം വേണ്ട, ഉത്സവം മതി

13 0
yesterday

കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും കലാപാരമ്പര്യവും ഒത്തുചേരുന്ന, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയ്‌ക്ക്‌ തൃശൂരില്‍ തിരിതെളിയുകയാണ്‌. ഇന്നു മുതല്‍ അഞ്ചു രാപ്പകലുകള്‍ നീളുന്ന ഈ മഹാമേള മതനിരപേക്ഷ കേരളത്തിന്റെ സാംസ്‌കാരിക കരുത്ത്‌ വിളിച്ചോതുന്ന വേദികളായി മാറും.
1957-ല്‍ വെറും ഇരുനൂറോളം പേര്‍ പങ്കെടുത്ത ഒരു ചെറിയ കലാമത്സരത്തില്‍ നിന്ന്‌ പതിനയ്യായിരത്തിലേറെ പ്രതിഭകള്‍ മാറ്റുരയ്‌ക്കുന്ന മഹാസാഗരമായി നമ്മുടെ കലോത്സവം വളര്‍ന്നിരിക്കുന്നു. വൈവിധ്യങ്ങളെ തകര്‍ത്ത്‌ ഏകതാനത അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വര്‍ത്തമാനകാലത്ത്‌, വൈജാത്യങ്ങളെ സംരക്ഷിക്കാനും ആഘോഷിക്കാനുമുള്ള നമ്മുടെ പോരാട്ടം കൂടിയാണ്‌ ഈ കലോത്സവം. എല്ലാ സാംസ്‌കാരിക രൂപങ്ങളെയും ഉള്‍ച്ചേര്‍ക്കുന്നതിന്റെ ഭാഗമായി ഗോത്രകലകളെക്കൂടി കലോത്സവത്തിന്റെ ഭാഗമാക്കിയത്‌ ഇതിന്‌ ഉദാഹരണമാണ്‌. സാമ്പത്തികമായി നാടിനെ ഞെരുക്കുന്ന പ്രതികൂല സാഹചര്യങ്ങളിലും കുട്ടികളുടെ........

© Mangalam