സ്വര്‍ണക്കൊള്ളയില്‍ ഇനി ആരെല്ലാം
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ വഴിത്തിരിവുകള്‍ ഭക്‌തസമൂഹത്തെ ആശങ്കപ്പെടുത്തുന്ന വിധം ശക്‌തമായിരിക്കുന്നു. തന്ത്രി കണ്‌ഠരര്‍ രാജീവരരുടെ അറസ്‌റ്റ് ഏറെ നിര്‍ണായകമാണ്. ക്ഷേത്ര മൂര്‍ത്തിയുടെ പിതൃസ്‌ഥാനീയെന്‍ എന്ന് വിശ്വാസികള്‍ കരുതുന്ന തന്ത്രി തന്നെ ഇത്തരത്തില്‍ ഒരു കേസില്‍ അറസ്‌റ്റിലായതോടെ ഇനി ആരെല്ലാം അകത്താകുമെന്ന ആകാംക്ഷ വര്‍ധിച്ചു. കൂടാതെ, സംസ്‌ഥാനത്ത് രാഷ്‌ട്രീയ വിവാദത്തിന് ചൂട് വര്‍ധിക്കാനും തന്ത്രിയുടെ അറസ്‌റ്റ് കാരണമായിട്ടുണ്ട്.
ശ്രീകോവിലിന്റെ കട്ടിള പാളിയില്‍ നിന്നും സ്വര്‍ണം കവര്‍ന്ന കേസില്‍ പതിമൂന്നാം പ്രതിയായാണ് ചെങ്ങന്നൂര്‍ താഴമണ്‍ മഠത്തിലെ തന്ത്രി കണ്‌ഠരര്‍ രാജീവരെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി ) അറസ്‌റ്റ് ചെയ്‌തത്. ആചാരലംഘനത്തിനു രാജീവര്‍ കൂട്ടുനിന്നെന്നും പ്രധാന പ്രതിയായ ഉണ്ണികൃഷ്‌ണന്‍ പോറ്റിക്ക് സ്വര്‍ണമുള്ള കട്ടിളപ്പാളികള്‍ കൈമാറിയത് താന്ത്രിക വിധികള്‍ പാലിക്കാതെയാണെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. നേരത്തേ തന്നെ കേസില്‍ പ്രതികളാക്കപ്പെട്ട ഉണ്ണികൃഷ്‌ണന്‍ പോറ്റിയുടേയും........
