ലാറ്റിന്‍ അമേരിക്ക ഞെട്ടലില്‍; യു.എസിനെ നേരിടാന്‍ ഒരുക്കം
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ യു.എസ്. സൈന്യം പിടിച്ചുകൊണ്ടുപോയത്തിന്റെ ആഘാതത്തില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍. ആദ്യം പതറിയ നേതാക്കള്‍ ഇപ്പോള്‍ വെല്ലുവിളികള്‍ നേരിടാനുള്ള ഒരുക്കത്തിലാണ്. കൊളംബിയ, ക്യൂബ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ 'ശരിയായ പാതയിലേക്ക് വരാന്‍' യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിനെ ഒരു മുന്നറിയിപ്പായാണ് അവര്‍ കരുതുന്നത്. മയക്കുമരുന്ന് കടത്ത് തടയുകയും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുക എന്നതാണു തന്റെ ലക്ഷ്യമെന്നാണു ട്രംപിന്റെ നിലപാട്. ഈ പ്രസ്‌താവനകള്‍ ലാറ്റിന്‍ അമേരിക്കയിലെ അമേരിക്കന്‍ ഇടപെടലിനെക്കുറിച്ചുള്ള പഴയ സംഘര്‍ഷങ്ങള്‍ വീണ്ടും ഉണര്‍ത്തുന്നു. ട്രംപ് ലക്ഷ്യമിടുന്ന പല രാജ്യങ്ങളിലെയും ഭരണകൂടങ്ങള്‍ക്ക് വാഷിങ്‌്ടണിന്റെ ഇടപെടലില്‍ വലിയ താല്‍പ്പര്യമില്ല. പക്ഷേ, അമേരിക്കന്‍ സൈന്യത്തെ നേരിടാന്‍ അവര്‍ക്കുകഴിവില്ലെന്നത് മറ്റൊരു കാര്യം. എങ്കിലും വെനസ്വേലയിലേതുപോലെ മണിക്കൂറുകള്‍ക്കുള്ളില്‍ അമേരിക്കയ്‌ക്ക് കീഴടങ്ങരുതെന്നു മറ്റു രാജ്യങ്ങള്‍ക്കു നിര്‍ബന്ധമുണ്ട്.
ലാറ്റിന്‍ അമേരിക്കയുടെ
സൈനിക ശേഷി
ലോകത്തിലെ ഏറ്റവും ശക്‌തമായ സൈന്യം അമേരിക്കയുടേതാണ്. ലോകത്തിലെ ഏറ്റവും വലിയ 10 സൈനികശക്‌തികളുടെ മൊത്തം ബജറ്റിനേക്കാള്‍ കൂടുതലാണ് അമേരിക്ക പ്രതിരോധത്തിനായി ചെലവഴിക്കുന്നത്. 2025ല്‍ അമേരിക്കയുടെ പ്രതിരോധ ബഡ്‌ജറ്റ് 89,500 കോടി ഡോളറായിരുന്നു, ഇത് അവരുടെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്റെ ഏകദേശം 3.1 ശതമാനമാണത്. 2025ലെ ഗേ്ലാബല്‍........
