menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

കപടമനഃസാക്ഷിയോടെയുള്ള സിദ്ധാന്തവല്‍ക്കരണം

5 0
10.01.2026

നാം 2026-ലേക്കു ചുവടുവയ്‌ക്കുമ്പോള്‍, ഇന്ത്യയിലെ പൊതുസംവാദങ്ങള്‍ അല്‍പം അച്ചടക്കത്തോടെ ആരംഭിക്കേണ്ടതുണ്ട്‌. പരിശോധനകളെയും കടുത്ത വിമര്‍ശനങ്ങളെയും നാം സ്വാഗതം ചെയ്യണം. എന്നാല്‍, വാദമുഖങ്ങള്‍ ഉത്തരവാദിത്വമുള്ളതാകണമെന്ന നിര്‍ബന്ധവും നമുക്കുവേണം. 140 കോടിയിലധികം ജനങ്ങളുള്ള റിപ്പബ്ലിക്കിനെ ദോഷൈകദൃഷ്‌ടികൊണ്ടു പരിഷ്‌കരിക്കാനാകില്ല. തൊഴിലവസരങ്ങള്‍, ഉത്‌പാദനക്ഷമത, കയറ്റുമതി, ഏവരെയും ഉള്‍ക്കൊള്ളുന്ന വികസനം എന്നിവ മെച്ചപ്പെട്ട സാഹചര്യങ്ങളില്‍പ്പോലും എളുപ്പമല്ല. രൂപകല്‍പന, നടപ്പാക്കല്‍, തിരുത്തല്‍, വ്യാപിപ്പിക്കല്‍ എന്നിങ്ങനെ ആഡംബരമില്ലാത്ത കഠിനാധ്വാനത്തിലൂടെയാണു പുരോഗതി കൈവരുന്നത്‌. സംശയത്തെ ശുഭാപ്‌തി വിശ്വാസമില്ലായ്‌മയില്‍നിന്ന്‌ വേര്‍തിരിക്കേണ്ട നിമിഷം കൂടിയാണ്‌ പുതുവര്‍ഷം.
'ബിയോണ്ട്‌ ഗുഡ്‌ ആന്‍ഡ്‌ ഈവിള്‍' എന്ന കൃതിയില്‍ ഫ്രീഡറിക്‌ നീറ്റ്‌ഷെ എഴുതിയതിങ്ങനെ: "തത്വചിന്തകന്‍ മൂല്യങ്ങളുടെ സ്രഷ്‌ടാവാകണം;വെറുമൊരു വിമര്‍ശകനോ കാഴ്‌ചക്കാരനോ ആകരുത്‌. അദ്ദേഹം ജീവിതത്തിനെതിരായല്ല;മറിച്ച്‌, ജീവിതത്തിന്റെ പക്ഷത്തുനിന്നാണ്‌ ചിന്തിക്കേണ്ടത്‌." പൊതുനയങ്ങള്‍ക്കും ഇതേ മനോഭാവം ആവശ്യമാണ്‌. വിമര്‍ശനങ്ങള്‍ സ്വാഗതം ചെയ്യപ്പെടണം. എന്നാല്‍, അതു വസ്‌തുതകളില്‍ അധിഷ്‌ഠിതമാകണം. വൈവിധ്യമാര്‍ന്നതും സങ്കീര്‍ണവുമായ ജനാധിപത്യത്തെ ഭരിക്കുമ്പോഴുള്ള യാഥാര്‍ഥ്യത്തോടെയുള്ള നിയന്ത്രണങ്ങള്‍ അത്‌ അംഗീകരിക്കണം. സംശയം നിലപാടായി മാറുമ്പോള്‍, പരിഷ്‌കരണം സാധ്യമാക്കുന്ന സ്‌ഥാപനങ്ങളിലുള്ള ആത്മവിശ്വാസത്തെ അത്‌ ഇല്ലാതാക്കുന്നു.
സമീപകാലങ്ങളില്‍, വിപണികള്‍ സംശയത്തെ ബൗദ്ധിക മികവായി കാണുന്ന ഒരുതരം വ്യാഖ്യാനം ഉയര്‍ന്നുവന്നിട്ടുണ്ട്‌. ഇത്‌ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളെ കേവലം പരിഹാസ്യരൂപത്തില്‍ ചിത്രീകരിക്കുകയും, ഓരോ അപൂര്‍ണമായ മാറ്റത്തെയും ശാശ്വത പരാജയത്തിന്റെ തെളിവായി കണക്കാക്കുകയും ചെയ്യുന്നു. കൂടാതെ, പരിചിതമായ ആശ്വാസവാക്കും ഇവ മുന്നോട്ടുവയ്‌ക്കുന്നു: ഇന്ത്യ സ്വന്തം നയരൂപകര്‍ത്താക്കളാല്‍ തകരാന്‍ വിധിക്കപ്പെട്ട രാജ്യമാണത്രേ. ഈ നിലപാടിന്‌ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ട്‌. ഇത്‌ സ്‌ഥിതിവിവരക്കണക്കുകളിലും വിപണികളിലുമുള്ള വിശ്വാസത്തെ തകര്‍ക്കുന്നു;സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും ഇടയില്‍ നിരാശാബോധം വളര്‍ത്തുന്നു;കൂടാതെ ഇന്ത്യയെ സമ്മര്‍ദത്തിലാക്കാന്‍ കാത്തിരിക്കുന്ന വിദേശ ശക്‌തികള്‍ക്ക്‌ കൃത്യമായൊരു തിരക്കഥ ഒരുക്കിനല്‍കുകയും ചെയ്യുന്നു. വൈദഗ്‌ധ്യം എപ്പോഴും വസ്‌തുതകളോട്‌ ഉത്തരവാദിത്വമുള്ളതായിരിക്കണം.
ശക്‌തമായ പ്രഫഷണല്‍-അക്കാദമിക്‌ പശ്‌ചാത്തലമുണ്ടെന്ന്‌ അവകാശപ്പെടുന്ന ചില നിരീക്ഷകര്‍ ഇത്തരമൊരു നിലപാടിലേക്ക്‌ തരംതാഴ്‌ന്നത്‌ ആശങ്കാജനകമാണ്‌. എനിക്ക്‌ വ്യക്‌തിപരമായി അറിയാവുന്ന, ഇന്ത്യയെ തങ്ങളുടെ അടയാളമായും വിശ്വാസ്യതയുടെ ആധാരമായും കണ്ടിരുന്ന ചിലര്‍, ഇപ്പോള്‍ രാജ്യത്തെ മോശമായി ചിത്രീകരിക്കുന്നത്‌ ജീവിതോപാധി ആക്കി മാറ്റാന്‍ ശ്രമിക്കുകയാണ്‌. ഒരുപക്ഷേ, ഇപ്പോള്‍ ഗവണ്‍മെന്റിന്റെ ഭാഗമല്ലാത്തതിനാല്‍........

© Mangalam