ഒഴുക്കിനെതിരേ നീങ്ങിയ വര്‍ഗീസ്, മംഗളം സ്‌ഥാപക പത്രാധിപര്‍ എം.സി. വര്‍ഗീസ് അന്തരിച്ചിട്ട് ഇന്ന് 20 വര്‍ഷം
പത്രപ്രവര്‍ത്തനം സാമൂഹിക സേവനമാണെന്ന് തെളിയിച്ച പത്രാധിപരായിരുന്നു എം.സി. വര്‍ഗീസ്. സ്വന്തം പത്രത്തിന്റെയും പ്രസിദ്ധീകരണങ്ങളുടെയും വളര്‍ച്ചയ്‌ക്കൊപ്പം കേരളത്തിലെ സാമൂഹിക ജനവിഭാഗങ്ങളുടെ പുരോഗതിയും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച അദ്ദേഹം നമ്മളില്‍നിന്ന് വേര്‍പിരിഞ്ഞിട്ട് രണ്ടു പതിറ്റാണ്ട് തികയുകയാണ്.
'മംഗളം' എന്ന പ്രസിദ്ധീകരണത്തിലൂടെ സാമൂഹികസേവനത്തിന് പുതിയ അര്‍ഥതലങ്ങള്‍ കണ്ടെത്തി അത് വായനക്കാരുമായി പങ്കുവച്ച് നിരാലംബരായ നിരവധി ആളുകളുടെ ജീവിതത്തിന് താങ്ങും തണലുമേകിയ സ്‌നേഹസമ്പന്നന്‍ എന്ന ഒറ്റ വാചകത്തിലൂടെ മാത്രമേ വര്‍ഗീസിനെ വിശേഷിപ്പിക്കാനാകൂ. മാധ്യമലോകത്ത് ഉയരങ്ങളില്‍ എത്തിനില്‍ക്കുമ്പോഴും സാധാരണക്കാരുടെയും നിരാലംബരുടെയും കണ്ണീരൊപ്പാന്‍ അദ്ദേഹം സദാ ജാഗരൂകനായിരുന്നു.
സമൂഹവിവാഹം........
