തെരുവുനായ്‌ക്കള്‍ക്ക് മുന്നില്‍ തോല്‍ക്കുന്നു?
തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങള്‍ പരാജയപ്പെട്ടതിന്റെ ചിത്രമാണ് സുപ്രീം കോടതിയില്‍ തെളിഞ്ഞത്. നിര്‍ദേശങ്ങളും നടപടികളും ഫലം കാണാതെ വന്നതോടെയാണ് ആളുകളെ കടിക്കാതിരിക്കാന്‍ നായ്‌ക്കള്‍ക്കു കൗണ്‍സിലിങ് നല്‍കുക മാത്രമാണ് ഇനി പോംവഴിയെന്നു സുപ്രീം കോടതിക്കു പരിഹസിക്കേണ്ടിവന്നത്. നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ അധികൃതര്‍ പരാജയമാണെന്നു ജസ്‌റ്റിസ് വിക്രംനാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനു വിമര്‍ശിക്കേണ്ടിവന്നു.
തെരുവുനായ ആക്രമണത്തെത്തുടര്‍ന്ന് പേവിഷബാധയേറ്റു മരിച്ചവരുടെയടക്കം കണക്കുകള്‍ ഉയരുന്നതിന്റെയും അതിനൊപ്പം പെരുകുന്ന ആശങ്കയുമാണ് ഇന്ന് രാജ്യത്താകെയുള്ളത്. ഇനി എത്രപേര്‍ക്കു കടിയേറ്റാല്‍ സംവിധാനങ്ങള്‍ ഉണരുമെന്നത് പൊതുചോദ്യമാകുന്നു. പ്രായോഗിക ബുദ്ധിമുട്ടുകള്‍ നിരവധിയുണ്ടെങ്കിലും പരിഹാരമില്ലാത്ത പ്രശ്‌നമായി ഇതിനെ കാണാന്‍ തുടങ്ങിയാല്‍........
