റെയില്‍വേ പരിസരത്ത് കത്തിയ അനാസ്‌ഥ
തൃശൂരില്‍ റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിങ് സ്‌ഥലത്തുണ്ടായ വന്‍ അഗ്നിബാധ ആശങ്കയ്‌ക്കു കാരണമായിരിക്കുന്നു. തീപിടിത്തത്തിനു വ്യത്യസ്‌ത കാരണങ്ങള്‍ പറയുന്നതുകൊണ്ടുതന്നെ ഇതിനൊരു വ്യക്‌തത വരേണ്ടതുണ്ട്. അഞ്ഞൂറിലധികം ബൈക്കുകളാണ് നിമിഷങ്ങള്‍ക്കകം കത്തിനശിച്ചത്. ഇത്തരം അപകട സാധ്യതയുള്ള സ്‌ഥലങ്ങള്‍ സംസ്‌ഥാനത്ത് നിരവധിയുള്ളതിനാല്‍ തൃശൂരില്‍ സ്വീകരിക്കുന്ന നടപടികള്‍ മറ്റിടങ്ങളിലും മാതൃകയാക്കാന്‍ കഴിയുന്ന ഇടപെടല്‍ ശക്‌തിപ്പെടുത്താന്‍ സാധിക്കണം.
കേരളത്തിലെ ഒരു പാര്‍ക്കിങ് സ്‌ഥലത്ത് ഇത്തരത്തിലൊരു വലിയ അഗ്നിബാധയുണ്ടാകുന്നത് ആദ്യമാണ്. റെയില്‍വേ ലൈനില്‍നിന്നുള്ള തീപ്പൊരിയാണ് തീപിടിത്തമുണ്ടാക്കിയതെന്ന് ദൃക്‌സാക്ഷി പറഞ്ഞതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, റെയില്‍വേ ഈക്കാര്യം സ്‌ഥിരീകരിക്കുകയുണ്ടായില്ല. ഇലക്‌ട്രിക് സ്‌കൂട്ടര്‍ കത്തിയാകാം തീപിടിച്ചതെന്നും അഭ്യൂഹമുണ്ടായി. വളരവേഗം കത്തിപ്പടരുകയായിരുന്നു. തീകെടുത്താനുള്ള അടിയന്തര സംവിധാനങ്ങള്‍........
