സൗദിയും യു.എ.ഇയും തമ്മിലെന്ത്?
ഒരു ടീമായി കളത്തിലിറങ്ങിയിട്ട് പരസ്‌പരം ഗോളടിക്കുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ടോ? സഹോദര രാജ്യങ്ങള്‍ എന്ന് വിഖ്യാതമായ സൗദി അറേബ്യയുടെയും യു.എ.ഇയുടെയും സമകാലീന അവസ്‌ഥയാണിത്. ഇരു രാജ്യങ്ങളും സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഗോളടിക്കുന്നു. അതാകട്ടെ പലതും സെല്‍ഫ് ഗോളാക്കുന്നു.
എണ്ണയുടെ രാഷ്ര്‌ടീയത്തിലാണ് തുടക്കം. കൂടുതല്‍ എണ്ണ ഉല്‍പാദനം നടത്തണമെന്ന് യു.എ.ഇ. ആവശ്യപ്പെടുമ്പോള്‍ എണ്ണ വില നിയന്ത്രിക്കാന്‍ ഉല്‍പാദനം കുറയ്‌ക്കണം എന്ന ആവശ്യമാണ് സൗദിക്ക് ഉള്ളത്.
ഇതിനു പുറമെ യെമന്‍, സുഡാന്‍ എന്നീ രാജ്യങ്ങളുടെ ആഭ്യന്തര യുദ്ധങ്ങളില്‍ ഇരു രാജ്യങ്ങളും രണ്ടു പക്ഷത്തായി നിലയുറപ്പിച്ചിരിക്കുന്നു. തുടക്കത്തില്‍ ഒരുമിച്ചായിരുന്നു ഇവര്‍. എന്നാല്‍, തങ്ങളുടെ സാമ്പത്തിക, മേഖലാ താല്‍പര്യങ്ങള്‍ എന്തുവില കൊടുത്തും ഉറപ്പിച്ചു നിര്‍ത്താന്‍ ഇരുവരും ഭിന്ന മാര്‍ഗങ്ങള്‍ സ്വീകരിച്ചതോടെയാണ് ഇരുരാജ്യങ്ങളും അകന്നത്. ഇത് മേഖലയിലെ സമവാക്യങ്ങള്‍ മാറാന്‍ ഇടയാക്കും. ആശങ്കയുടെ കരിനിഴല്‍ ഗള്‍ഫിനെ മാത്രമല്ല മലയാളികളെയും ബാധിക്കുന്നുണ്ട്.
യെമനിലെ യുദ്ധത്തില്‍ വിരുദ്ധപക്ഷം
യെമനിലെ ഇറാന്‍ അനുകൂല വിഭാഗമായ ഹൂതികള്‍ക്ക് നേരെ മാത്രമല്ല തെക്കന്‍ യെമനിലെ സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സിലിന് (എസ്.ടി.സി.) നേരെയും സൗദി അറേബ്യ ആക്രമണം അടുത്തിടെ കടുപ്പിച്ചു. ഇതുകൂടാതെ സഖ്യ കക്ഷിയായിരുന്ന യു.എ.ഇക്കെതിരേ കടുത്ത ആരോപണം ഉയര്‍ത്തുകയും ചെയ്‌തു.
എസ്.ടി.സിക്ക് ആയുധം നല്‍കിയെന്നും, യെമനെ വിഭജിക്കാന്‍ പിന്തുണയ്‌ക്കുന്നത് യു.എ.ഇ. ആണെന്നും സൗദി ആരോപിച്ചു. എന്നാല്‍, ഭീകരവാദത്തെ ചെറുക്കാനാണ് ആയുധം നല്‍കുന്നത് എന്നാണ് യു.എ.ഇയുടെ വാദം. യു.എ.ഇയുമായുള്ള സുരക്ഷാ കരാറുകള്‍ റദ്ദാക്കിയതായും 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നും യെമന്‍ പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ യു.എ.ഇ യോട് ആവശ്യപ്പെട്ടു. യു.എ.ഇക്കും എസ്.ടിസിക്കുമെതിരായ നീക്കത്തിന് സൗദിയില്‍ ചേര്‍ന്ന യെമന്‍ ദേശീയ പ്രതിരോധ സമിതി യോഗം അനുമതി നല്‍കി.
സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന യമനിലെ മുകല്ല തുറമുഖത്ത് കഴിഞ്ഞ ദിവസം ബോംബിട്ടു. ഇവിടെ വിദേശത്ത് നിന്ന് ആയുധ കപ്പല്‍ എത്തിയെന്ന സംശയത്തിലാണ് ബോംബാക്രമണം. ഒരു കപ്പല്‍ ആക്രമിക്കപ്പെട്ടു എന്ന് സ്‌ഥിരീകരിച്ചിട്ടുണ്ട്. ഈ കപ്പല്‍ യു.എ.ഇയില്‍ നിന്ന് വന്നു എന്നാണ് ആരോപണം. ഈ മേഖലയില്‍ തെക്കന്‍ യെമന്‍ സ്വതന്ത്ര രാജ്യമാകണം എന്ന് ആവശ്യപ്പെടുന്ന എസ്.ടി.സിക്കാണ് സ്വാധീനം. അവര്‍ക്ക് പിന്തുണ നല്‍കുന്നതാകട്ടെ യു.എ.ഇയും.
പുറമെ ഭായി- ഭായി (അറബിയില്‍ ഹബീബി - ഹബീബി എന്ന് വിളിക്കാം!) എന്ന് പറയാറുണ്ടെങ്കിലും സൗദി അറേബ്യയും, യു.എ.ഇയും തമ്മിലുള്ള തര്‍ക്കം ഒരേ സഖ്യത്തിനുള്ളിലെ വ്യത്യസ്‌ത താല്‍പര്യങ്ങളും തന്ത്രങ്ങളും മൂലമാണ്. ഇവര്‍ ഒരുമിച്ചാണ് യെമനില്‍ ഹൂതികള്‍ക്കെതിരേ യുദ്ധത്തിലേക്ക് ഇറങ്ങിയത്. എന്നാല്‍, രണ്ട് രാജ്യങ്ങളുടെയും ലക്ഷ്യങ്ങള്‍ ഭിന്നമായിരുന്നു.
10 വര്‍ഷം മുന്‍പ്, അതായത് 2015 ലാണ് യെമന്‍ യുദ്ധത്തിന്റെ തുടക്കം. ഇറാന്‍ അനുകൂല സംഘമായ ഹൂതി വിമതരെ രാജ്യത്തിന്റെ അധികാരം പിടിച്ചടക്കുന്നതില്‍ നിന്ന് തടയുക എന്നതായിരുന്നു ലക്ഷ്യം. അബ്‌ദു റബ്ബ് മന്‍സൂര്‍ ഹാദി സര്‍ക്കാരിനെ തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സൗദി നയിച്ച സഖ്യത്തില്‍ യു.എ.ഇയും പങ്കുചേരുകയായിരുന്നു. 33 വര്‍ഷം പ്രസിഡന്റായിരുന്ന അലി........
