ആദര്‍ശങ്ങളില്‍നിന്ന് പ്രായോഗികതയിലേക്ക്; പനാമ മുതല്‍ വെനസ്വേല വരെ
അമേരിക്കന്‍ സൈന്യം വെനസ്വേലന്‍ തലസ്‌ഥാനമായ കാരക്കാസില്‍ നടത്തിയ മിന്നലാക്രമണവും പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തടവിലാക്കിയതും ലോകരാഷ്‌ട്രങ്ങളെത്തന്നെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. ഒരുവശത്ത്, റഷ്യയും ചൈനയും ബ്രസീലും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതിനെ രാജ്യാന്തര നിയമങ്ങളുടെ ലംഘനമായി കണ്ട് ശക്‌തമായി അപലപിക്കുമ്പോള്‍, മറുവശത്ത് ജര്‍മനിയും ഫ്രാന്‍സും അടക്കമുള്ള അമേരിക്കന്‍ സഖ്യകക്ഷികള്‍ 'സമാധാനപരമായ അധികാരമാറ്റത്തിന്' ആഹ്വാനം നല്‍കി പിന്തുണ അറിയിക്കുന്നു. എന്നാല്‍, ഈ വലിയ ചേരിതിരിവിനിടയില്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട് തികച്ചും ശ്രദ്ധേയവും ഒപ്പം തന്ത്രപരവുമാണ്.
'അഗാധമായ ആശങ്ക' രേഖപ്പെടുത്തിക്കൊണ്ട് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍, അമേരിക്കയെന്നോ ഐക്യരാഷ്‌ട്രസഭയുടെ തത്വങ്ങളെന്നോ പരാമര്‍ശിക്കാതിരുന്നത് യാദൃശ്‌ചികമല്ല. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും വെനസ്വേലന്‍ ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും പറഞ്ഞ് ഇന്ത്യ തങ്ങളുടെ പ്രതികരണം ചുരുക്കി. ഈ 'മൗനം' ഇന്ത്യയുടെ വിദേശനയത്തിലുണ്ടായ വലിയൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.
ഇന്നത്തെ വെനസ്വേലന്‍ സാഹചര്യം നയതന്ത്ര ചരിത്രം പരിശോധിക്കുന്ന ഏതൊരാള്‍ക്കും 1989-ലെ പനാമ അധിനിവേശത്തെ ഓര്‍മ്മിപ്പിക്കും. അന്ന് പനാമിയന്‍ പ്രസിഡന്റ് മാനുവല്‍ നൊറിഗയെ മയക്കുമരുന്ന് കടത്ത് ആരോപിച്ച് അമേരിക്കന്‍ സൈന്യം പിടികൂടി യു.എസ്. കോടതിയില്‍........
