എന്‍.എസ്.എസ് സമദൂരം ഉറപ്പിക്കുമ്പോഴും
സാമുദായിക സംഘടനയായ നായര്‍ സര്‍വീസ് സൊസൈറ്റി ( എന്‍.എസ്.എസ്) പുലര്‍ത്തിപ്പോരുന്ന പ്രഖ്യാപിത ' സമദൂര ' നയം കേരള രാഷ്‌ട്രീയത്തില്‍ ശ്രദ്ധേയമായ ഒന്നാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സമദൂര നിലപാട് തന്നെയായിരിക്കും എന്‍.എസ്.എസിന്റേതെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ മന്നം ജയന്തി സമ്മേളനത്തോടനുബന്ധിച്ച് വ്യക്‌തമാക്കിയിരിക്കുന്നു.
സര്‍ക്കാര്‍ പിന്തുണയോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പമ്പയില്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന് എന്‍.എസ്.എസ് പിന്തുണ നല്‍കുകയും പങ്കെടുക്കുകയും ചെയ്‌തിരുന്നു. ഇത് എന്‍.എസ്.എസ് നേതൃത്വത്തിനെതിരേ വലിയ വിമര്‍ശനങ്ങള്‍ക്കും സമുദായ അംഗങ്ങള്‍ക്കിടയില്‍ ചിലയിടങ്ങളിലെങ്കിലും ചേരിപ്പോരിനും കാരണമാകുകയുണ്ടായി. എന്‍.എസ്.എസിനു 'ഇടതു ചായ് ' വെന്ന രാഷ്‌ട്രീയ വ്യാഖ്യാനത്തിന് അടിസ്‌ഥാനമില്ലെന്ന്........
