സ്‌ഥൂല സാമ്പത്തിക പരിവര്‍ത്തനവും ഗ്രാമീണ തൊഴില്‍ സൃഷ്‌ടിയും
ദീര്‍ഘകാലീനമായ സാമൂഹിക, സാമ്പത്തിക ക്ലേശങ്ങള്‍, പരിമിതമായ കാര്‍ഷികേതര തൊഴിലവസരങ്ങള്‍, ദുര്‍ബലമായ അടിസ്‌ഥാന സൗകര്യങ്ങള്‍ എന്നിവ ഗ്രാമീണ സമ്പദ്‌വ്യവസ്‌ഥയുടെ മുഖമുദ്രയായിരുന്ന കാലത്താണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ഇന്ത്യ രൂപം നല്‍കിയത്. എന്നാല്‍, രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം സ്‌ഥൂല സാമ്പത്തിക സാഹചര്യങ്ങള്‍ ഗണ്യമായി മെച്ചപ്പെട്ടിരിക്കുന്നു. ദാരിദ്ര്യം കുറഞ്ഞു. ഗ്രാമീണ കണക്‌ടിവിറ്റിയും സാമ്പത്തിക സ്‌ഥിതിയും പൊതുവില്‍ മെച്ചപ്പെട്ടു. എന്നിരുന്നാലും, തൊഴിലവസരങ്ങള്‍ക്കായുള്ള പൊതു ആവശ്യകത ഇപ്പോഴും നിലനില്‍ക്കുന്നു.ഇത് കേവലമായ ദാരിദ്ര്യത്തേക്കാള്‍ ഉപജീവന മാര്‍ഗങ്ങളിലെ അസ്‌ഥിരത, കാലാവസ്‌ഥാ അനിശ്‌ചിതത്വം, അസന്തുലിതമായ പ്രാദേശിക വികസനം എന്നിവയുമായാണ് ബന്ധപ്പെട്ടാണിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് പിന്മാറുകയല്ല, മറിച്ച് അതിനെ നവീകരിച്ചും ശക്‌തിപ്പെടുത്തിയും മുന്നോട്ട് കൊണ്ടുപോകാനുതകുന്ന പരിഷ്‌കരണത്തിന്റെ ആവശ്യകതയിലേക്കാണ് മാറിയ കാലത്തെ ഈ യാഥാര്‍ത്ഥ്യം വിരല്‍ ചൂണ്ടുന്നത്.
സ്‌ഥൂല സാമ്പത്തിക വീക്ഷണത്തില്‍, വേതനതൊഴില്‍ പദ്ധതികള്‍ ഗ്രാമീണ സമ്പദ്‌വ്യവസ്‌ഥയുടെ സ്‌ഥിരത നിലനിര്‍ത്തുന്നതില്‍ ദീര്‍ഘകാലമായി നിര്‍ണായക പങ്ക് വഹിച്ചു പോരുന്നു. ഇത്തരം പദ്ധതികള്‍ മാന്ദ്യകാലങ്ങളില്‍ ഉപഭോഗം വര്‍ധിപ്പിക്കുകയും, ദുരിതബാധിതരുടെ കുടിയേറ്റം നിയന്ത്രിക്കുകയും, സീസണല്‍ തൊഴിലുകള്‍ക്ക് പ്രാധാന്യമുള്ള പ്രദേശങ്ങളില്‍ ആവശ്യകതയെ പിന്തുണയ്‌ക്കുകയും ചെയ്യും. മൊത്ത ആഭ്യന്തര ഉത്‌പാദനത്തിലെ കാര്‍ഷിക മേഖലയുടെ പങ്കില്‍ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും, വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ഈ മേഖല ഇപ്പോഴും തൊഴില്‍ നല്‍കി വരുന്നു;എന്നാല്‍, ഗ്രാമീണ കാര്‍ഷികേതര തൊഴില്‍ സൃഷ്‌ടിയാകട്ടെ ദീര്‍ഘകാലീനവും വിശ്വാസയോഗ്യവുമായ ബദലുകള്‍ പ്രദാനം ചെയ്യും വിധം ദ്രുതഗതിയില്‍ വികാസം പ്രാപിക്കുന്നില്ല. ഘടനാപരമായ ഈ അസന്തുലിതാവസ്‌ഥയാണ് സര്‍ക്കാരിന്റെ തൊഴില്‍ ദാന പദ്ധതികള്‍ ഇന്നും പ്രസക്‌തമായി തുടരുന്നതിനുള്ള അടിസ്‌ഥാന കാരണം. ഈ പശ്‌ചാത്തലത്തിലാണ് സര്‍ക്കാര്‍ഗ്രാമീണ തൊഴിലിനെ വിശാലമായ സ്‌ഥൂല സാമ്പത്തിക ചട്ടക്കൂടിനുള്ളില്‍ സമന്വയിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ഗ്രാമീണ തൊഴിലുറപ്പിനുള്ള ആവശ്യകത കുറഞ്ഞിട്ടില്ലെന്ന സത്യം ഏകദേശം രണ്ട് പതിറ്റാണ്ടു കാലത്തെ അനുഭവത്തിലൂടെ വെളിവായിട്ടുണ്ട്. അതിദാരിദ്ര്യം ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും, ഗ്രാമീണ കുടുംബങ്ങളില്‍ വലിയൊരു വിഭാഗം ഇന്നും കാലാവസ്‌ഥാ ആഘാതങ്ങള്‍, ആരോഗ്യ അടിയന്തരാവസ്‌ഥകള്‍,........
