പിന്‍വാതില്‍ അടയ്‌ക്കുന്നില്ല
ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും സര്‍ക്കാര്‍ തസ്‌തികളില്‍ തിരുകിക്കയറ്റുന്ന പിന്‍വാതില്‍ നിയമനമെന്ന ശാപം കേരളത്തെ വിട്ടൊഴിയുന്നില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്തു നടത്തിയ സ്‌ഥിരപ്പെടുത്തല്‍ ശ്രമങ്ങള്‍ കോടതി തടഞ്ഞ അനുഭവം മറന്നുകൊണ്ടു രണ്ടാമൂഴത്തിന്റെ അവസാന വര്‍ഷത്തിലും വീണ്ടും സ്‌ഥിരപ്പെടുത്തലുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നിരിക്കുന്നു. ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍, സംസ്‌കാരിക കേന്ദ്രങ്ങള്‍, പഞ്ചായത്ത് ലൈബ്രറികള്‍, ശിശുമന്ദിരങ്ങള്‍, നഴ്‌സറി സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ കരാര്‍ ജീവനക്കാരെ സ്‌ഥിരപ്പെടുത്താനാണ് കഴിഞ്ഞ മന്ത്രിസഭായോഗത്തിന്റെ തീരുമാനം. ഏതൊരാള്‍ക്കും ജോലി സ്‌ഥിരത ലഭിക്കുക എന്നത് ആശ്വാസകരവും അഭിനന്ദനീയവുമാണ്. എന്നാല്‍, ഇത്തരം സ്‌ഥിരനിയമനം വഴിവിട്ട രീതിയിലാക്കുന്നതിനോടാണു വിയോജിപ്പ്. നിയമനം ലഭിക്കുന്നവരില്‍ ഭൂരിപക്ഷവും രാഷ്‌ട്രീയ താല്‍പര്യത്തോടെ നിയമിക്കപ്പെട്ടവര്‍ ആണെങ്കിലോ? അഭ്യസ്‌തവിദ്യരായ ലക്ഷക്കണക്കിനു യുവതീയുവാക്കളുടെ ജീവിത പ്രതീക്ഷകളാണ് സര്‍ക്കാര്‍ ഇതിലൂടെ തകര്‍ത്തെറിയുന്നത്. അതുകൊണ്ടുതന്നെ, ഇത്തരത്തിലുള്ള........
