പരിഷ്‌കരണം, അതിജീവനം, നിശ്‌ചയദാര്‍ഢ്യം
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിരവധി ആഘാതങ്ങള്‍ ആഗോളതലത്തില്‍ അസ്‌ഥിരതയും അനിശ്‌ചിതത്വവും വര്‍ധിപ്പിച്ചു. ഭൗമരാഷ്‌ട്രീയ വിഭജനം, വ്യാപാര മേഖലയിലെ അനിശ്‌ചിതത്വം, വിതരണ ശൃംഖലകളിലെ അഴിച്ചുപണികള്‍, സാങ്കേതിക മേധാവിത്വത്തിനുവേണ്ടി നടന്ന പോരാട്ടം എന്നിവയാല്‍ അടയാളപ്പെടുത്തപ്പെട്ട വര്‍ഷമാണ് 2025. അസ്വസ്‌ഥമായ ഇത്തരം ആഗോള സാഹചര്യങ്ങള്‍ക്കിടയിലും ഇന്ത്യയുടെ ബൃഹദ് സാമ്പത്തിക സ്‌ഥിരത വേറിട്ടുനില്‍ക്കുന്നു. ശുഭാപ്‌തിവിശ്വാസമേറിയ കണക്കുകൂട്ടലുകളെപ്പോലും മറികടന്ന് 8.2% വളര്‍ച്ചയാണ് കഴിഞ്ഞ പാദത്തില്‍ രാജ്യം കൈവരിച്ചത്. പണപ്പെരുപ്പം കുറഞ്ഞ നിലയിലാണെന്ന് മാത്രമല്ല, ധനക്കമ്മി നിയന്ത്രണവിധേയവുമാണ്. പലകുറി ആവര്‍ത്തിച്ച ബാഹ്യ ആഘാതങ്ങളുടെ പശ്‌ചാത്തലത്തില്‍ ആഭ്യന്തര സാമ്പത്തിക ഭദ്രതയും അതിജീവനശേഷിയും ശക്‌തിപ്പെടുത്തുക എന്നതായിരുന്നു ഇന്ത്യയുടെ നയം.
ഏതൊരു സുസ്‌ഥിര സമ്പദ്‌വ്യവസ്‌ഥയുടെയും അടിത്തറ ആഭ്യന്തര ആവശ്യകതയാണ്. ദശലക്ഷക്കണക്കിന് ഇന്ത്യന്‍ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഉപഭോഗം ഉത്തേജിപ്പിക്കുന്നതില്‍ നികുതി നയം സുപ്രധാന പങ്കുവഹിക്കുന്നു. പ്രത്യക്ഷവും പരോക്ഷവുമായ നികുതി പരിഷ്‌കാരങ്ങള്‍ക്ക് ഈ വര്‍ഷം ഇന്ത്യ സാക്ഷ്യം വഹിച്ചു. ഫെബ്രുവരിയിലെ ബജറ്റില്‍ 12 ലക്ഷം രൂപ വരെ ശമ്പളം നികുതിരഹിതമാക്കി ജനങ്ങളുടെ കൈകളില്‍ കൂടുതല്‍ പണമെത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. 1961-ലെ സങ്കീര്‍ണമായ ആദായനികുതി നിയമത്തെ 2025-ലെ ആദായനികുതി നിയമത്തിലൂടെ ലളിതമാക്കി. തുടര്‍ന്ന് സെപ്‌റ്റംബറില്‍ ചരക്കുസേവന നികുതിയില്‍ വരുത്തിയ പരിഷ്‌കാരങ്ങളിലൂടെ രണ്ട് നിരക്കുകള്‍ മാത്രമുള്ള നികുതി ഘടനയും ലളിതമായ നികുതി നിര്‍വഹണ രീതികളും അവതരിപ്പിച്ചു. ഇതോടെ ഉപഭോക്‌തൃ മനോഭാവം മെച്ചപ്പെടുകയും ഉത്സവകാല വില്‍പന ആറു ലക്ഷം കോടി........
