നവോന്മേഷത്തിന്റെ പുതുവര്‍ഷപ്പുലരി
2025 അവസാനിച്ചിരിക്കുന്നു. ആഘോഷത്തിമര്‍പ്പോടെ ലോകം പുതുവര്‍ഷത്തിലേക്ക് ഉണര്‍ന്നുകഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ , ഉറങ്ങാത്ത രാവില്‍നിന്ന് പുത്തന്‍പ്രതീക്ഷകളിലേക്കുള്ള മനുഷ്യരുടെ ഉയിര്‍പ്പിനാണ് ഓരോ പുതുവര്‍ഷപ്പുലരിയും സാക്ഷ്യംവഹിക്കുന്നത്. സംസ്‌ഥാനത്തിന്റെ വിവിധ മേഖലകളില്‍ അരങ്ങേറിയ ആഘോഷങ്ങളിലും കൂട്ടായ്‌മകളിലും പതിവിലുമുണ്ടായ ജനപങ്കാളിത്തം മാറുന്ന സമൂഹമനസിന്റെ പ്രതിധ്വനിയായി. ആടിപ്പാടി രസിക്കാന്‍ ജെന്‍ സി , ആല്‍ഫാ തലമുറകള്‍ മാത്രമല്ല പ്രായഭേദമില്ലാതെ എല്ലാവരും ഉത്സാഹംകാണിച്ചു. വര്‍ഗ , വര്‍ണ രാഷ്‌ട്രീയ ഭേദമില്ലാത്തൊരു ആഘോഷരാവ് സമ്മാനിച്ചത് ഒരുമയുടെ സന്ദേശം കൂടിയാണെന്നു മറക്കാതിരിക്കാം.
പസഫിക് സമുദ്രത്തിലെ റിപ്പബ്ലക് ഓഫ് കിരിബാത്തിലെ ക്രിസ്‌മസ് ഐലന്റിലാണ് പുതുവര്‍ഷം ആദ്യം പിറന്നത്. ബുധനാഴ്‌ച്ച ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നരയ്‌ക്കായിരുന്നു കിരിബാത്തി ദ്വീപുകളില്‍ പുതുവര്‍ഷപ്പിറവി. തൊട്ടുപിന്നാലെ സാമൂഹ്യമാധ്യമങ്ങളിലടക്കം ' ഹാപ്പി ന്യൂ ഇയര്‍ ' നിറയാന്‍ തുടങ്ങിയിരുന്നു. കോവിഡും മഹാപ്രളയവും വേട്ടയാടിയ കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ച് ആശ്വാസകരമായൊരു വര്‍ഷമാണ് കേരളീയരെ സംബന്ധിച്ച് കടന്നുപോയത്. മുന്‍ മുഖ്യമന്ത്രിയും ജനമനസിലെ കമ്യൂണിസ്‌റ്റ് ആവേശവുമായ വി.എസ് അച്യുതാനന്ദന്‍ , നാടിന്റെ സാംസ്‌ക്കാരിക........
