ഇന്ത്യയുടെ ഭാവി വളര്‍ച്ചയ്‌ക്കുള്ള നിശബ്‌ദ അടിത്തറ
2025 അവസാനിച്ചപ്പോള്‍, വലിയ തലക്കെട്ടുകള്‍ എളുപ്പത്തില്‍ ശ്രദ്ധയില്‍പ്പെട്ടേക്കാം. എന്നാല്‍, അതിനേക്കാള്‍ എളുപ്പത്തില്‍ കാണാതെ പോകുന്നത്, ഭരണനിര്‍വഹണത്തിലെ നിശ്ശബ്‌ദമായ പ്രവര്‍ത്തനങ്ങളാണ്. തടസങ്ങള്‍ ഓരോ ആഴ്‌ചയും നീക്കം ചെയ്‌തു കൊണ്ടുള്ള സ്‌ഥിരതയാര്‍ന്ന നീക്കങ്ങളെയാണ്, ഈ മൊത്തത്തിലുള്ള മുന്നേറ്റത്തെ, ഞാന്‍ 'പരിഷ്‌കരണ എക്‌സ്‌പ്രസ് 2025' എന്നു വിളിക്കുന്നു.
ഇന്ത്യ ഏകദേശം 4.1 ട്രില്യണ്‍ അമേരിക്കന്‍ ഡോളര്‍ നോമിനല്‍ ജി.ഡി.പി. കൈവരിക്കുകയും, ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്‌ഥയായ ജപ്പാനെ മറികടക്കുകയും ചെയ്‌തു. 'സ്‌റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്‌സ്' 18 വര്‍ഷത്തിനുശേഷം ഇന്ത്യയുടെ സോവറിന്‍ റേറ്റിങ് ബി.ബി.ബി. ആയി ഉയര്‍ത്തി. ഇതു നമ്മുടെ സാമ്പത്തിക വളര്‍ച്ച വേഗമുള്ളതു മാത്രമല്ല, സുസ്‌ഥിരവുമാണെന്നു സൂചിപ്പിക്കുന്നു. രാഷ്ര്‌ടീയ അസ്‌ഥിരത സാധാരണമായ പ്രവചനാതീതമായ ലോകത്തില്‍, ഇന്ത്യയുടെ സ്‌ഥിരതയുള്ള നേതൃത്വം പരിഷ്‌കാരങ്ങളെ വിശ്വസനീയമാക്കുന്നു. വിശ്വസനീയമായ പരിഷ്‌കാരങ്ങള്‍ സ്വകാര്യനിക്ഷേപകരുടെ ആശങ്കകളെ ആത്മവിശ്വാസമാക്കി മാറ്റുകയും അവരെ നിക്ഷേപങ്ങളിലേക്കു നയിക്കുകയും ചെയ്യുന്നു.
2024-25 കാലയളവില്‍ ഇന്ത്യയുടെ മൊത്തം കയറ്റുമതി 825.25 ശതകോടി അമേരിക്കന്‍ ഡോളറിലെത്തി. 2025 ജൂലൈയില്‍ ഒപ്പുവച്ച ഇന്ത്യ-ബ്രിട്ടന്‍ സമഗ്ര സാമ്പത്തിക-വ്യാപാര കരാര്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്കു കരുത്തുറ്റ വേദി........
