ഹരിത കവചത്തിന് കാവല്‍ ആര്
അരക്കോടി വര്‍ഷത്തിലധികം പഴക്കമുള്ള, ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പര്‍വതനിരകളിലൊന്നായ ആരവല്ലി മലനിരകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കിക്കൊണ്ട് സുപ്രീം കോടതി നടത്തിയ പുതിയ ഇടപെടല്‍ ശ്രദ്ധേയമാണ്. ഒരു ഹരിത കവചമായി നിന്ന്, താര്‍ മരുഭൂമിയുടെ കിഴക്കോട്ടുള്ള വ്യാപനത്തെ തടയുകയും ഡല്‍ഹി പോലുള്ള മഹാനഗരങ്ങളിലെ മലിനീകരണത്തിന്റെ തീവ്രത കുറയ്‌ക്കുകയും ചെയ്യുന്ന ഈ മലനിരകളുടെ സംരക്ഷണം, കേവലം പ്രാദേശികമായ ഒരു വിഷയമല്ല;രാജ്യത്തിന്റെ പാരിസ്‌ഥിതിക സമഗ്രതയുമായി ബന്ധപ്പെട്ട അതിപ്രധാനമായ കാര്യമാണ്.
നവംബര്‍ 20ന് സുപ്രീം കോടതി ശരിവച്ച, സര്‍ക്കാര്‍ വിദഗ്‌ദ്ധ സമിതിയുടെ 'നിയന്ത്രിത നിര്‍വചനം' ആണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് ആധാരം. 100 മീറ്ററോ അതില്‍ കൂടുതലോ ഉയരമുള്ള കുന്നുകളേയും, 500 മീറ്റര്‍ ചുറ്റളവില്‍ സ്‌ഥിതി ചെയ്യുന്ന കുന്നിന്‍കൂട്ടങ്ങളേയും, ചരിവുകളേയും മാത്രം ആരവല്ലി മലനിരകളായി കണക്കാക്കാനുള്ള ഈ നിര്‍വചനം, പരിസ്‌ഥിതി പ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്റെയും ഇടയില്‍ വലിയ ആശങ്കയാണ് സൃഷ്‌ടിച്ചത്. ഈ നിയന്ത്രണം അംഗീകരിക്കപ്പെട്ടാല്‍, രാജസ്‌ഥാനില്‍ മാത്രമുള്ള 12,081 ആരവല്ലി കുന്നുകളില്‍ 1,048 എണ്ണത്തിന് മാത്രമേ പാരിസ്‌ഥിതിക സംരക്ഷണം ലഭിക്കൂ എന്ന ഭീതി........
