menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ അവധി റദ്ദാക്കണം: ബാലാവകാശ കമ്മിഷന്‍

17 0
13.03.2026

തിരുവനന്തപുരം: വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ വിശേഷ ദിനങ്ങളില്‍ പൊതുഅവധി കൊടുക്കുന്നത്‌ റദ്ദാക്കണമെന്ന്‌ ബാലാവകാശ കമ്മിഷന്‍. സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി ദിനം, റിപ്പബ്ലിക്‌ ദിനം തുടങ്ങി പൊതു അവധി ദിനങ്ങള്‍ റദ്ദാക്കാനും അറിവും വിജ്‌ഞാനവും സാമ്പാദിക്കാനുള്ള ദിനങ്ങളാക്കി മാറ്റാനുമാണ്‌ കമ്മിഷന്‍ ചെയര്‍പഴ്‌സണ്‍ കെ.വി. മനോജ്‌കുമാര്‍ അംഗങ്ങളായ കെ.കെ. ഷാജു, ഡോ.എഫ്‌. വില്‍സണ്‍ എന്നിവരുടെ ഫുള്‍ ബെഞ്ച്‌ ഉത്തരവ്‌. ശിപാര്‍ശകളിന്മേല്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട്‌ രണ്ടു മാസത്തിനകം കമ്മിഷനില്‍ സമര്‍പ്പിക്കണം.എല്ലാവിധ ദിനാചരണങ്ങളും സ്‌കൂള്‍തലത്തില്‍ സംഘടിപ്പിക്കാനും അവയില്‍ എല്ലാ വിദ്യാര്‍ഥികളുടെയും സാന്നിധ്യവും പ്രാതിനിധ്യവും ഉറപ്പാക്കാനും ബാലാവകാശ കമ്മിഷന്‍ ഇടപെടണമെന്ന അധ്യാപകനും സോഷ്യല്‍ വര്‍ക്കറുമായ എല്‍. സുഗതന്റെ പരാതിയിന്മേലാണ്‌ ഉത്തരവ്‌.


© Mangalam