വിശ്വവിഖ്യാതമായ താടി !
കണ്ണാടിയിലേക്കു നോക്കുമ്പോള്‍ താടിയിലേക്ക് ഒരു നിമിഷം കണ്ണോടിച്ചുനോക്കൂ. നമുക്കുള്ളത് വിശിഷ്‌ടമായ ഒരു 'താടി'യാണ്. മനുഷ്യരുടെ ഏറ്റവും അടുത്ത ബന്ധുക്കളായ ചിമ്പന്‍സികളും ഗൊറില്ലകളും ഉള്‍പ്പെടെയുള്ള മറ്റ് സസ്‌തനികള്‍ക്ക് ഇത്ര ഭംഗിയുള്ള താടിയെല്ലില്ല. അവരുടെ താഴ്‌ന്ന താടിയെല്ലുകള്‍ പിന്നോട്ട് ചരിഞ്ഞതോ നേര്‍രേഖയില്‍ അവസാനിക്കുന്നതോ ആണ്. അല്‍പം മുന്നോട്ടു തള്ളിയാണു മനുഷ്യരുടെ താടിയെല്ലുകള്‍. മനുഷ്യരുടെ താടിയില്‍ കാണപ്പെടുന്ന പ്രത്യേക മുഴ മറ്റ് ജീവികള്‍ക്കൊന്നുമില്ല. അയ്യായിരത്തിലധികം സസ്‌തനി സ്‌പീഷീസുകളില്‍ മനുഷ്യന്റെ താടിയെല്ലിനു തുല്യമായി മറ്റൊന്നുമില്ല. അത് കൗതുകകരമായ മുഖസവിശേഷത മാത്രമല്ല, നമ്മുടെ അതുല്യമായ പരിണാമ പാതയുടെ പ്രതീകംകൂടിയാണ്.
മനുഷ്യരൂപത്തിനു പിന്നില്‍ കോടിക്കണക്കിനു വര്‍ഷത്തെ ചരിത്രമുണ്ട്. മൂന്ന് ലക്ഷം വര്‍ഷം മുമ്പാണ് ആധുനിക മനുഷ്യന്‍(ഹോമോ സാപ്പിയന്‍സ്) ജനിച്ചതെന്നാണു ചരിത്രം. പക്ഷേ, അത് കോടിക്കണക്കിനു വര്‍ഷങ്ങള്‍ നീണ്ട പരിണാമത്തിന്റെ ഫലമായിരുന്നു. നമ്മുടെ കോശങ്ങളുടെ സൂക്ഷ്‌മമായ വിശദാംശങ്ങള്‍ മുതല്‍ കൈകാലുകള്‍, കണ്ണുകള്‍, കരള്‍, തലച്ചോറ് വരെയുള്ള പല ഭാഗങ്ങളും ഘട്ടംഘട്ടമായി രൂപപ്പെട്ടതാണ്. പക്ഷേ, എന്തുകൊണ്ടാണു നാം ഈ പ്രത്യേക രൂപത്തിലേക്ക് പരിണമിച്ചതെന്നു ശാസ്‌ത്രജ്‌ഞര്‍ ഇപ്പോഴും വ്യക്‌തതയില്ല.
ചില സിദ്ധാന്തങ്ങള്‍ പ്രകാരം സംസാരം, ഭക്ഷണം, അല്ലെങ്കില്‍ സാമൂഹിക ഇടപെടലുകള്‍ എന്നിവ മൂലമുണ്ടാകുന്ന മുഖത്തിന്റെ ഘടനാപരമായ മാറ്റങ്ങളുടെ ഫലമാണു താടിയെല്ലുകള്‍. സംസാരിക്കുമ്പോഴോ ചവയ്‌ക്കുമ്പോഴോ ഉണ്ടാകുന്ന സമ്മര്‍ദം ആഗിരണം ചെയ്യാന്‍ ഒരു താങ്ങായി താടിയെല്ലുകള്‍ വികസിച്ചതാകാം.
താടിയെല്ലിന്റെ........





















Toi Staff
Sabine Sterk
Penny S. Tee
Gideon Levy
Waka Ikeda
Mark Travers Ph.d
Grant Arthur Gochin
Tarik Cyril Amar