menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

വിത്തിന്റെ സ്വത്തവകാശം കര്‍ഷകന്റേതുമാത്രം

5 0
yesterday

മക്കളെപ്പോലെ പൂര്‍ണാവകാശത്തോടെയും സര്‍വസ്വാതന്ത്ര്യത്തോടെയും താന്‍ കൈവശം സൂക്ഷിച്ചിരുന്ന വിത്ത്‌ ഇന്നൊരു വാണിജ്യോല്‍പന്നമായി തരംതാണുപോയത്‌ വെന്തുരുകുന്ന മനസ്സോടെ മാത്രമേ കര്‍ഷകനു നോക്കിനില്‍ക്കാനാവൂ. വിത്തുബില്ലിന്റെ ചുവപ്പുനാടകള്‍കൊണ്ട്‌ വിത്തിനെവരിഞ്ഞുമുറുക്കി കുത്തക വ്യാപാരികള്‍ക്ക്‌ കുരുതി കഴിക്കുന്ന സര്‍ക്കാര്‍ നീക്കം കര്‍ഷകവഞ്ചനയാണെന്നു പറയാതെ തരമില്ല.
2004ലും 2019ലും വെളിച്ചം കാണാതെ പോയ വിത്ത്‌ ബില്ലുകള്‍ക്കും 1966ലെ കാലഹരണപ്പെട്ട വിത്ത്‌ നിയമത്തിനും 1983ലെ വിത്ത്‌ നിയന്ത്രണ ഉത്തരവിനും പകരമായി പുതിയൊരു വിത്ത്‌ ബില്‍ കേന്ദ്രകൃഷി - കര്‍ഷകക്ഷേമ വകുപ്പ്‌ തയാറാക്കിയിരിക്കുന്നു. നിര്‍ദ്ദിഷ്‌ട ബില്ലിന്റെ കരടുരൂപം പൊതുജനാഭിപ്രായ സമാഹരണത്തിനായി പരസ്യപ്പെടുത്തിയിരിക്കുകയാണ്‌.
ലക്ഷ്യങ്ങള്‍

വിപണിയിലെ സര്‍വയിനം വിത്തുകളുടെയും നടീല്‍ വസ്‌തുക്കളുടെയും ഗുണമേന്മ മെച്ചപ്പെടുത്തി ഭക്ഷ്യോല്‍പാദനക്ഷമത ശക്‌തിപ്പെടുത്തുന്നതോടൊപ്പം കര്‍ഷക വരുമാനം ഉയര്‍ത്തുക.
വിത്തുകളും നടീല്‍ വസ്‌തുക്കളും കുറഞ്ഞ ചിലവില്‍ കര്‍ഷകര്‍ക്ക്‌ ലഭ്യമാക്കുക. വിളനഷ്‌ടം വരുത്തുകയും കര്‍ഷകന്റെ അധ്വാനങ്ങളും പണവും സമയവും പാഴാക്കുകയും ചെയ്യുന്ന വ്യാജ വിത്തുകള്‍ കണ്ടെത്താന്‍ ഡിജിറ്റല്‍ അന്വേഷണ സംവിധാന സഹായത്തോടെ കര്‍ഷകരെ പ്രാപ്‌തരാക്കുകയും അവയുടെ വില്‍പന നിരോധിക്കുകയും ശിക്ഷണ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക.
നിലവിലുള്ളവയെക്കാള്‍ വര്‍ധിതവിളവു നല്‍കി കൃഷി കൂടുതല്‍ ലാഭകരമാക്കാന്‍ ശേഷിയുള്ള വിത്തിനങ്ങള്‍ ഇറക്കുമതി ചെയ്യുക. കര്‍ഷകാവകാശങ്ങള്‍ സംരക്ഷിക്കുക, വിത്തു വിതരണശൃംഖലകളില്‍ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കി കര്‍ഷകര്‍ക്കിടയില്‍ വിശ്വാസ്യതയും ശുഭപ്രതീക്ഷയും ഉണര്‍ത്തുക.
വിത്തുവിപണിയിലെ ഗുരുതര നിയമലംഘനങ്ങള്‍ക്കു ഫലപ്രദമായ ശിക്ഷ ഉറപ്പാക്കുക. വിത്തുലഭ്യതയ്‌ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ ലഘു കുറ്റകൃത്യങ്ങളെ ക്രിമിനല്‍കുറ്റങ്ങളില്‍ നിന്നൊഴിവാക്കുക.
നിര്‍ദ്ദിഷ്‌ട വിത്തു ബില്ലിന്റെ പൊതുലക്ഷ്യങ്ങള്‍ ഇവയെല്ലാമാണ്‌.
വ്യവസ്‌ഥകള്‍

പരമ്പരാഗത വിത്തിനങ്ങള്‍ ഒഴികെയുള്ള വിത്തിനങ്ങളുടെ ഉല്‌പാദനം, സംഭരണം, വിതരണം, വില്‍പന, കയറ്റുമതി തുടങ്ങിയ പ്രവൃത്തികള്‍ക്കെല്ലാം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്‌. കൃഷിക്കുമുമ്പ്‌ വിത്തുകള്‍ മൂല്യ പരിശോധനയ്‌ക്ക് വിധേയമാക്കിയിരിക്കണം. അങ്കുരണശേഷിയുള്ളവയ്‌ക്കുമാത്രമേ അംഗീകാരം ലഭിക്കുകയുള്ളൂ. വിത്തു വ്യാപാരികളും വിതരണക്കാരും കയറ്റുമതിക്കാരും സംസ്‌ഥാനങ്ങളില്‍ നിന്ന്‌ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ നേടിയിരിക്കണം.
നടീല്‍ വസ്‌തുക്കളുടെയും വിത്തിനങ്ങളുടെയും സമ്പൂര്‍ണ്‌ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദേശീയ........

© Mangalam