menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

പ്രോമിത്യൂസിന്റെ പതനം ഒരു ഫ്ലാഷ്‌ബാക്ക്‌

13 0
22.12.2025

കാലിഫോര്‍ണിയയിലെ വൈറ്റ്‌ മൗണ്ടന്‍സിലെ ഇന്‍യോ നാഷണല്‍ ഫോറസ്‌റ്റ്‌... അവിടെയാണു ലോകത്തിലെ ഏറ്റവും പ്രായമുള്ള മരം സ്‌ഥിതിചെയ്യുന്നത്‌. ആ ബ്രിസ്‌റ്റില്‍കോണ്‍ പൈന്‍ മരത്തിന്‌ അയ്യായിരം വര്‍ഷത്തോളം പഴക്കമുണ്ട്‌. ആ തോട്ടം ആര്‍ക്കും സന്ദര്‍ശിക്കാം. പക്ഷേ, മുത്തച്‌ഛന്‍ മരത്തെ തിരിച്ചറിയാനുള്ള അടയാളമൊന്നും അവിടുണ്ടാകില്ല. ആ മരത്തിന്റെ തന്നെ രക്ഷയ്‌ക്കാണ്‌ ആ മുന്‍കരുതല്‍. അങ്ങനെയൊരു തീരുമാനമെടുക്കാന്‍ കാരണം പ്രോമിത്യൂസാണ്‌. കിഴക്കന്‍ നെവാഡയിലെ ഗ്രേറ്റ്‌ ബേസിന്‍ നാഷണല്‍ പാര്‍ക്കിലായിരുന്നു അതുനിലനിന്നത്‌. 5000 വയസുള്ള ആ മരം വെട്ടിനശിപ്പിച്ചത്‌ ഒരു ഗവേഷകനായിരുന്നു...

******************************

ഗ്രീക്ക്‌ പുരാണകഥാപാത്രമാണു പ്രോമിത്യൂസ്‌. അദ്ദേഹം ദൈവങ്ങളെ ധിക്കരിച്ച്‌ അഗ്നി മോഷ്‌ടിക്കുകയും അതു സാങ്കേതികവിദ്യ, അറിവ്‌, നാഗരികത എന്നീ രൂപത്തില്‍ മനുഷ്യരാശിക്കു നല്‍കുകയും ചെയ്‌തു എന്നാണു പുരാണം. അദ്ദേഹം മനുഷ്യരാശിയുടെ സംരക്ഷകന്‍ എന്ന നിലയിലും അറിയപ്പെടുന്നു.
1950 കളില്‍ വിനോദസഞ്ചാരികള്‍ അധികം ശ്രദ്ധിക്കാത്ത മേഖലയായിരുന്നു കിഴക്കന്‍ നെവാഡയിലെ വൈറ്റ്‌ പൈന്‍ കൗണ്ടി. അവിടെ സമുദ്രനിരപ്പില്‍നിന്ന്‌ 13,063 അടി ഉയരത്തില്‍ കുറേ ബ്രിസ്‌റ്റില്‍കോണ്‍ പൈന്‍ മരങ്ങളുണ്ടായിരുന്നു. അവയ്‌ക്കു നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്നു ഗവേഷകര്‍ക്ക്‌ അറിയാമായിരുന്നു. പക്ഷേ, ഭൂമിയിലെ ഏറ്റവും പഴക്കംചെന്ന ജീവനുള്ള മരങ്ങളില്‍ ചിലത്‌ ആ കൂട്ടത്തിലുണ്ടായിരുന്നു. അവയിലൊന്നായിരുന്നു 'പ്രോമിത്യൂസ്‌'.
പ്രോമിത്യൂസിന്റെ പതനം

അപ്രതീക്ഷിതമായാണു നോര്‍ത്ത്‌ കരോലിന സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി ഡോണള്‍ഡ്‌ റസ്‌ക്‌ കറിയുടെ ശ്രദ്ധ പ്രോമിത്യൂസില്‍ പതിഞ്ഞത്‌. ആ മരത്തിന്റെ കാമ്പ്‌ പരിശോധിക്കാന്‍ റസ്‌ക്‌ തീരുമാനിച്ചു. മരത്തില്‍നിന്നു സാമ്പിളെടുക്കാനുള്ള സൗകര്യം........

© Mangalam