menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

മലയാളിയെ കാട്ടിത്തന്ന മഹാപ്രതിഭ

12 0
monday

അഭ്രപാളിയില്‍ മലയാളിക്കുനേരേ പിടിച്ച കണ്ണാടിയായിരുന്നു ശ്രീനിവാസന്‍ സിനിമകള്‍. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്‌ എന്നിങ്ങനെ നിറഞ്ഞുനിന്ന മേഖലകളിലെല്ലാം നര്‍മം പൊതിഞ്ഞ്‌ കാഴ്‌ചക്കാരെ ആഹ്ലാദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത 'ശ്രീ' ഓര്‍മയായതിലൂടെ മലയാള സിനിമയ്‌ക്കു മാത്രമല്ല, നാടിന്റെ സാംസ്‌കാരിക മണ്ഡലത്തിലും സൃഷ്‌ടിക്കപ്പെട്ടതു വലിയ ശൂന്യതയാണ്‌. 'പകരക്കാരന്‍ ഇല്ലാത്തൊരാള്‍' എന്നു നിസംശയം വിശേഷിപ്പിക്കാവുന്നൊരാളിന്റെ വേര്‍പാട്‌. കൊച്ചി, കണ്ടനാട്ടെ വീട്ടുവളപ്പില്‍ എരിഞ്ഞടങ്ങിയെങ്കിലും ഒരു കാലഘട്ടത്തിന്റെ ചിരിമുദ്രയായി ശ്രീനിവാസന്‍ മലയാളിക്കൊപ്പം എന്നുമുണ്ടാകും.
കഥാപാത്രങ്ങള്‍ മാത്രമല്ല, ഒരു മുഴങ്ങുന്ന ചിരിയായിരുന്നു ശ്രീനിവാസന്റെ സാന്നിധ്യവും. തനിക്കു ചുറ്റുമുള്ളവരെ തമാശ പറഞ്ഞു പൊട്ടിച്ചിരിപ്പിക്കാന്‍ കഴിയുന്നൊരു വ്യക്‌തിത്വം. വലിപ്പച്ചെറുപ്പമില്ലാതെ കാത്തുസൂക്ഷിച്ച സൗഹൃദങ്ങളുടെ അമരത്തുനിന്നാണ്‌ ശ്രീനിവാസന്‍ വിടവാങ്ങിയത്‌. സഹപ്രവര്‍ത്തകര്‍ക്കു........

© Mangalam