യുദ്ധഭീതി ഉണര്‍ത്തുന്ന ഉപരോധം
വെനസ്വേലയുടെ തീരങ്ങളില്‍ യുദ്ധഭീതിയുടെ കരിനിഴല്‍ വീഴ്‌ത്തിക്കൊണ്ടുള്ള അമേരിക്കയുടെ നീക്കം രാജ്യാന്തര ബന്ധങ്ങളില്‍ വഴിത്തിരിവായി മാറിയിരിക്കുകയാണ്. സാമ്പത്തിക ഉപരോധങ്ങളില്‍നിന്ന് ഒരു പടികൂടി കടന്ന്, വെനസ്വേലന്‍ എണ്ണ ടാങ്കറുകള്‍ക്ക് 'സമ്പൂര്‍ണ ഉപരോധം' പ്രഖ്യാപിക്കുകയും കരീബിയന്‍ കടലില്‍ യു.എസ്. സൈനിക സന്നാഹം വര്‍ധിപ്പിക്കുകയും ചെയ്‌ത ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം, നിക്കോളാസ് മഡുറോ സര്‍ക്കാരിനെതിരായ സമ്മര്‍ദ തന്ത്രങ്ങളെ ഒരു സൈനിക ഭീഷണിയിലേക്ക് എത്തിച്ചിരിക്കുന്നു.
ഇതൊരു സാധാരണ ഉപരോധമല്ല, മറിച്ച് രാജ്യാന്തര നിയമമനുസരിച്ച് യുദ്ധസമാനമായി കണക്കാക്കാവുന്ന ഒരു നാവിക ഉപരോധമാണ് എന്നതാണ് സ്‌ഥിതിഗതികളെ അതീവ ഗുരുതരമാക്കുന്നത്. 'ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക കപ്പല്‍വ്യൂഹം' വെനസ്വേലയെ വളഞ്ഞിരിക്കുന്നു എന്ന ട്രംപിന്റെ പ്രസ്‌താവന, സാമ്പത്തിക സമ്മര്‍ദം എന്നതിലുപരി ബലപ്രയോഗത്തിലൂടെ ഭരണമാറ്റം ലക്ഷ്യമിടുന്നു എന്നതിന്റെ വ്യക്‌തമായ സൂചനയാണ്.
ഈ വിഷയത്തില്‍ ഐക്യരാഷ്‌ട്രസഭയുടെ അനുമതി അമേരിക്ക തേടിയിട്ടില്ല. അമേരിക്കയുടെ ഈ ഏകപക്ഷീയമായ നീക്കം ലോകക്രമത്തില്‍ ഒരു അപകടകരമായ കീഴ്‌വഴക്കം സൃഷ്‌ടിക്കുന്നു.പ്രമുഖ ശക്‌തികള്‍ രാജ്യാന്തര നിയമങ്ങളെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി കാറ്റില്‍പ്പറത്തുമ്പോള്‍, ചെറുരാജ്യങ്ങളുടെ പരമാധികാരം ചോദ്യം ചെയ്യപ്പെടുന്നു. ഈ അപകടം മുന്‍കൂട്ടി കണ്ടാണ് റഷ്യ രംഗത്തുവന്നത്. 'പ്രവചനാതീതമായ പ്രത്യാഘാതങ്ങള്‍'ക്ക് വഴിവയ്‌ക്കുന്ന 'മാരകമായ തെറ്റ്' ചെയ്യരുത് എന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നല്‍കിയത് ഈ പശ്‌ചാത്തലത്തിലാണ്.
വെനസ്വേല ഒരു പുതിയ
പ്രോക്‌സി........





















Toi Staff
Sabine Sterk
Gideon Levy
Penny S. Tee
Waka Ikeda
Mark Travers Ph.d
John Nosta
Daniel Orenstein