ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന നിയമനിര്‍മാണങ്ങള്‍
ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉയര്‍ന്നുവന്ന ഒരു വിഷയം അതീവ ഗൗരവതരമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ 'വികസിത് ഭാരത് ശിക്ഷാ അധിഷ്‌ഠാന്‍ ബില്‍' ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോള്‍, പ്രതിപക്ഷാംഗങ്ങള്‍ ശക്‌തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രധാന നിയമനിര്‍മാണങ്ങള്‍ക്ക് ഹിന്ദി പേരുകള്‍ മാത്രം നല്‍കുന്നതിലെ ഭരണഘടനാപരമായ സാധുതയും, അതിലുപരി രാജ്യത്തിന്റെ ബഹുസ്വരതയോടുള്ള സമീപനവുമാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിലെ മുഖ്യ കാരണം.
ഇന്ത്യ ഒരു ഏകഭാഷാ രാഷ്‌ട്രമല്ല. ഭാഷകളുടെയും, ലിപികളുടെയും, സംസ്‌കാരങ്ങളുടെയും ഒരു മഹാസംഗമമാണ് നമ്മള്‍. ഭരണഘടനയുടെ എട്ടാം പട്ടിക അംഗീകരിച്ച 22 ഭാഷകള്‍ ഉള്‍പ്പെടെയുള്ള ഈ വൈവിധ്യമാണ് നമ്മുടെ ദേശീയ ഐക്യത്തിന്റെ അടിത്തറ. ഒരു ഭാഷയെ മറ്റുള്ളവയ്‌ക്ക് മീതെ പ്രതിഷ്‌ഠിക്കുകയോ, പ്രാമുഖ്യം നല്‍കുകയോ ചെയ്യുന്ന ഏതൊരു നടപടിയും ഈ സൂക്ഷ്‌മമായ സന്തുലിതാവസ്‌ഥയെ തകര്‍ക്കാന്‍ സാധ്യതയുണ്ട്. നിയമങ്ങള്‍ രൂപീകരിക്കുമ്പോള്‍ പോലും, ഭാഷാപരമായ ന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു മനോഭാവം ഭരണകൂടത്തിന് അത്യാവശ്യമാണ്.
ഇവിടെ ഉയരുന്ന പ്രധാന ആശങ്ക ഭരണഘടനാപരമായ മര്യാദകളെക്കുറിച്ചാണ്. നിയമനിര്‍മാണങ്ങളുടെയും........





















Toi Staff
Sabine Sterk
Penny S. Tee
Gideon Levy
Waka Ikeda
Grant Arthur Gochin
Rachel Marsden