ഇലക്ട്രിക് വാഹനവിപണിക്കു പ്രതീക്ഷയായി സോഡിയം ബാറ്ററികള്‍
കിഴക്കന്‍ ചൈനയിലെ ഹാംഗ്ചൗ നഗരത്തിലെ ഒരു ഷോപ്പിങ് മാളിന് പുറത്ത് നിരത്തിയിട്ടിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടറുകള് ആരുടെയും ശ്രദ്ധ ആകര്‍ഷിക്കും. കണ്ടാല്‍ നമ്മുടെ വെസ്പ സ്കൂട്ടറുകള് പോലെ. അവയുടെ വില 34,000 രൂപയില്‍ തുടങ്ങും. അവ ചാര്‍ജ് ചെയ്യാന്‍ കൊണ്ടുവന്നതാണ്. ഒരു സ്കൂട്ടര്‍ ചാര്‍ജ് ചെയ്യാന്‍ വേണ്ടത് 15 മിനിറ്റ്. ആ സമയം കൊണ്ട് 80% ചാര്‍ജ് നിറയും. അവയില്‍ ഉപയോഗിച്ചിരിക്കുന്ന ബാറ്ററികളിലാണു പ്രത്യേകത. അവ വില കൂടിയ ലിഥിയം അയോണ്‍ ബാറ്ററികളല്ല, സോഡിയം അയോണ്‍ ബാറ്ററികള്‍.
ഈ വര്‍ഷം ജനുവരിയിലാണു പുതിയ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ വിപണിയിലിറങ്ങിയത്. ബാറ്ററിയുടെ വിജയംകൂടിയാണു വാഹനങ്ങളുടെ നിരനല്കുന്ന സൂചന.
സാധാരണ ഇലക്ട്രിക് വാഹനങ്ങളില്‍ ലെഡ്ആസിഡ് അല്ലെങ്കില്‍ ലിഥിയം അയോണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. എന്നാല്‍, പുതുതലമുറ ബാറ്ററികളില്‍ ഉപയോഗിക്കുന്നത് താരതമ്യേന വില കുറഞ്ഞ സോഡിയമാണ്. ഉപ്പില്‍(സോഡിയം കേ്ലാറൈഡ്)നിന്നു സോഡിയം വേര്‍തിരിച്ചെടുക്കാം. അത്തരം ബാറ്ററികള്‍ അതിവേഗം ചാര്‍ജ് ചെയ്തെടുക്കാന്‍ ഫാസ്റ്റ്ചാര്‍ജിങ് സെന്ററുകളും ധാരാളം. അവയ്ക്കായി ബാറ്ററി സ്വാപ്പിങ് സ്റ്റേഷനും സ്ഥാപിച്ചിട്ടുണ്ട്.
നിര്‍മാണത്തിനു മത്സരം
ചൈനയില്‍ സോഡിയം ബാറ്ററികളുടെ പേരിലുള്ള മത്സരം തുടങ്ങിക്കഴിഞ്ഞു. നേട്ടം സ്വന്തമാക്കാന്‍ നിരവധി കമ്പനികള്‍ രംഗത്തുണ്ട്.
ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ ലിഥിയം അയോണ്‍ ബാറ്ററികള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണു പാശ്ചാത്യ രാജ്യങ്ങള്‍. സോഡിയം അയോണ്‍ ബാറ്ററികളെ ആശ്രയിക്കാനാണു ചൈനയുടെ നീക്കം. പ്രധാന അസംസ്കൃത വസ്തുക്കള്‍ ലഭിക്കാന്‍ പ്രയാസമില്ലെന്നതാണു മറ്റൊരു നേട്ടം.
ലോകത്ത് ആദ്യമായി സോഡിയം ബാറ്ററികള്‍ സജ്ജീകരിച്ച കാറുകള്‍ വിപണിയിലെത്തിച്ചത് ചൈനീസ് കാര്‍ നിര്‍മ്മാതാക്കളാണ്. എന്നാല്‍ ഈ മോഡലുകള്‍ വിപണിയില്‍ കാര്യമായി സ്വാധീനമുണ്ടാക്കിയിട്ടില്ല.
2025 ഏപ്രിലില്‍, ലോകത്തിലെ ഏറ്റവും വലിയ ബാറ്ററി നിര്‍മ്മാതാവായ ചൈനയുടെ സി.എ.ടി.എല്‍, ഈ വര്‍ഷം ഒരു പുതിയ ബ്രാന്‍ഡായ........





















Toi Staff
Sabine Sterk
Gideon Levy
Penny S. Tee
Waka Ikeda
Mark Travers Ph.d
John Nosta
Daniel Orenstein