വിഭാഗീയത വിനാശം വിതയ്‌ക്കുന്നു
വിഭാഗീയ മനോഭാവം പോരാടാത്ത വേരോടാത്ത മനുഷ്യവ്യാപാരങ്ങള്‍ വിരളമാണ്. മനസിന്റെ സുകൃതഭാവം ഒതുക്കി മറ്റുള്ളവരോട് അരോചകത്വവും അമര്‍ഷവും ആന്തരികമായി വച്ചുപുലര്‍ത്തുന്നതു വിഭാഗീയ ചിന്തയുടെ പൊതുഭാവം. ചിലര്‍ ഇതിനെ വിവേചനം, വര്‍ഗീയത എന്നൊക്കെ വിശേഷിപ്പിക്കുന്നു.
വിശ്വവശ്യമായ സ്‌നേഹപ്രകര്‍ഷത്തിനു പകരം വിനാശകരമായ വിഭാഗീയത സമൂഹത്തിന്റെ സമൃദ്ധിയും സമാധാനവും കാര്‍ന്നുതിന്നുന്ന കാന്‍സറാണ്. രാഷ്‌ട്രത്തിലായാലും മതത്തിലായാലും വിഭജിച്ചു നേതൃത്വം പിടിക്കാനുള്ള നെട്ടോട്ടം വിലപനീയമാണ്. വിഭജിച്ചു നശിപ്പിക്കുന്ന പ്രവണത എമ്പാടും അനുഭവവേദ്യമാണ്. പാര്‍ട്ടിയുടെ പേരിലും പാരമ്പര്യത്തിന്റെ പേരിലും ഭാഷയുടെ പേരിലും വേഷത്തിന്റെ പേരിലുമെല്ലാം ആത്മീയ ലാവണ്യമാണ്. നരന് നരന്‍ ശുദ്ധ വസ്‌തുവായി കാണുന്നത് നനഞ്ഞ നയനങ്ങളോടെയേ കാണുവാന്‍ കഴിയൂ.
ജാതി -മത -വര്‍ഗ- ഭാഷാ വിവേചനം ക്രിസ്‌തീയമല്ല, ഉപനിഷത്തിന്റെ ഉള്‍പ്പൊരുളില്‍ ഇല്ല, ഖുറാന്റെ അന്തഃസത്തയില്‍ കാണുകയില്ല. ഈശ്വരനെ തേടിപ്പോകുന്നവര്‍ക്ക്, ശാശ്വത സത്യം തേടിപ്പോകുന്നവര്‍ക്ക് വിഭാഗീയ ചിന്തയില്‍ സ്‌ഥാനമില്ലത്രെ. മതങ്ങള്‍ പൊതുവെ മനുഷ്യവര്‍ഗത്തെ വേര്‍തിരിക്കുന്നതില്‍ അനുഭാവമില്ലപോലും. ഭാരതീയാചാര്യ വീക്ഷണം പ്രസക്‌തമാണ്.
ആകാരാത് പതിതം തോയം
സാഗരം പ്രതിഗഛതി
സര്‍വദേവ നമസ്‌കാരം
കേശവം........





















Toi Staff
Penny S. Tee
Gideon Levy
Sabine Sterk
Mark Travers Ph.d
Gilles Touboul
John Nosta
Daniel Orenstein