menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

‘എങ്ങനെ പോകുന്നു പ്രഭാകരാ തന്റെ കള്ളക്കടത്തും കൊലപാതകവുമോക്കെ ’.. പകരം വെയ്ക്കാനുള്ളത് കുഞ്ചൻ നമ്പ്യാർ മാത്രം, ശ്രീനിയുടെ ലോകവും ചിരി ചൊല്ലുകളും

10 0
21.12.2025

''പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്...!'' മാതാപിതാക്കൾക്കൊപ്പം തീൻമേശയ്ക്കരികിലിരിക്കവേ വ്യത്യസ്ത രാഷ്ട്രീയ പാർട്ടി പ്രവർത്തകരായ സഹോദരങ്ങളുടെ കലഹത്തിനിടെയാണ്, സന്ദേശം എന്ന സിനിമയിൽ ഈ ഡയലോഗിന്റെ പിറവി. സത്യൻ അന്തിക്കാട് സംവിധാനം നിർവ്വഹിച്ച് ശ്രീനിവാസൻ തിരക്കഥയെഴുതി 1991 ൽ റിലീസ് ചെയ്ത 'സന്ദേശം' എന്ന സിനിമയിലെ ഡയലോഗുകളിൽ പലതും കാലാതിവർത്തിയായി ഇന്നും, രാഷ്ട്രീയ സന്ദർഭങ്ങൾക്കൊത്തുള്ള പ്രയോഗങ്ങളിലും ട്രോളുകളിലും സൂപ്പർ ഹിറ്റ്. മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും സന്ദേശത്തോട് കിടപിടിക്കാവുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമ മലയാളത്തിൽ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവില്ലെന്നും നിസംശയം പറയാം; ശ്രീനി ഇനിയില്ലെന്ന് തന്നെ കാരണം..!

സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ കമ്യൂണിസ്റ്റ് രാജ്യങ്ങളൊക്കെ ഒന്നൊന്നായി തകരുകയും കമ്യൂണിസ്റ്റ് ഇരുമ്പുമറ പൊട്ടിയടർന്ന് ഭരണകൂട ഭീകരത ഒന്നൊന്നായി പുറത്തറിഞ്ഞ് ലോകം നടുങ്ങവേയാണ് കൊച്ചു കേരളത്തിലെ ഒരു മധ്യവർഗ വീട്ടിലെ തീൻ മുറിയിൽ ഇത്തരമൊരു ഡയലോഗ് തികഞ്ഞ അസ്വസ്ഥതയോടെ ഉയരുന്നത്. കംപോഡിയ അടക്കമുള്ള രാജ്യങ്ങളുടെ അവസ്ഥ വിവരിച്ച് വലതുപക്ഷത്തെ പ്രതിനിധീകരിക്കുന്ന സഹോദരൻ പോളണ്ടിലേക്ക് കടന്ന ഉടനെയാണ് ഇടതുപക്ഷ പ്രവർത്തകനായ സഹോദരന്റെ വിലക്ക്. മറ്റെല്ലാം സഹിച്ചു; ഇനിയും കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെ രഹസ്യ ചുരുളുകൾ അഴിക്കരുതെന്ന വിലക്കാണ്, മറ്റൊരു കമ്യൂണിസ്റ്റ് രാജ്യമായിരുന്ന പോളണ്ടിനെ കുറിച്ച് കേട്ടപ്പാടെ ഉയർന്ന പ്രതിഷേധം.
താത്വിക അവലോകനത്തിലൂടെ, ആർക്കും ഒന്നും മനസിലാകാത്ത വിധം പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തിയിരുന്ന രാഷ്ട്രീയ കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളുടെ പകർപ്പായിരുന്നു, സന്ദേശത്തിൽ ശങ്കരാടി അവതരിപ്പിച്ച കുമാരപിള്ള. കാലമേറെ കഴിഞ്ഞെന്നാലും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫല വിശകലനം പോലും താത്വിക അവലോകനമാക്കി മാറ്റിയ നേതാക്കളിലൂടെ സന്ദേശത്തിന്റെ കാലാന്തര പ്രസക്തി കേരളമറിയുന്നു. കട്ടൻ ചായയും പരിപ്പുവടയും ഊർജമാക്കി താത്വിക അവലോകനത്തിലൂടെ പാർട്ടി ക്ലാസ് നയിക്കുകയും പ്രവർത്തന പദ്ധതി രൂപപ്പെടുത്തുകയും ചെയ്യുമ്പോഴും കുമാരപിള്ള സാർ, എതിർപക്ഷത്തെ തകർക്കാനുള്ള പ്രയോഗിക ആയുധമായി ഉപദേശിക്കുന്നത്, യുവാക്കളെ പെണ്ണ് കേസിൽ കുടുക്കാനാണ്. അവിടുന്നിങ്ങോട്ടുള്ള കേരള രാഷ്ട്രീയത്തിലെ വൻ വീഴ്ചകളെല്ലാം തന്നെ സ്ത്രീ വിഷയുമായി ബന്ധപ്പെട്ടതാണെന്ന തിരിച്ചറിവിലടക്കമാണ്, ശ്രീനിവാസൻ എന്ന ജീനിയസ് അടയാളപ്പെടുത്തപ്പെടുന്നതും.

''നമ്മൾ എന്തുകൊണ്ട് തോറ്റുവെന്ന് ലളിതമായി പറഞ്ഞാൽ എന്താ ''ണെന്ന് കുമാരപിള്ള സാറിനോട് ചോദിക്കുന്ന ഉത്തമന്റെ മാനസികാവസ്ഥയാണ് തിരക്കഥയിൽ ശ്രീനിവാസനും പിന്തുടർന്നത്. എത്ര വലിയ പ്രതിസന്ധിയ്ക്കും ലളിതമായി പരിഹാരം കണ്ടെത്തുകയും ആ ലാളിത്യം സാധാരണക്കാരായ മലയാള സിനിമാ പ്രേക്ഷകരിലേക്ക് കൃത്യമായി കണക്ട് ചെയ്യുകയും ചെയ്തതിലൂടെയാണ്........

© Mangalam