ജീവനെടുക്കാനോ നിക്ഷേപങ്ങള്‍?
നിക്ഷേപ തുക തിരികെ ലഭിക്കാത്തതില്‍ മനംനൊന്ത് സംസ്‌ഥാനത്ത് വീണ്ടുമൊരു ആത്മഹത്യ കൂടി. ആത്മഹത്യ നടന്നത് കട്ടപ്പനയിലെ സി.പി.എം നിയന്ത്രണത്തിലുള്ള റൂറല്‍ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പിലാണ് . കട്ടപ്പനയില്‍ വ്യാപാര സ്‌ഥാപനം നടത്തിവരികയായിരുന്ന മുളങ്ങാശേരിയില്‍ സാബുവിന്റെ മുഴുവന്‍ ജീവിത സമ്പാദ്യവും ഇൗയൊരു സഹകരണ ബാങ്കിലായിരുന്നു. ഭാര്യയുടെ ചികിത്സയ്‌ക്ക് മതിയായ തുക പിന്‍വലിക്കാന്‍ കഴിയാതെ വന്നതോടെയാണ് ആത്മഹത്യ എന്നാണ് വിവരം. ചികിത്സയ്‌ക്ക് പണം ചോദിച്ചപ്പോള്‍ പിടിച്ചു തള്ളുകയും അപമാനിക്കുകയും ചെയ്‌തതായി സാബുവിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഇനി ആര്‍ക്കും ഇൗ അവസ്‌ഥ വരരുത് എന്ന സാബുവിന്റെ ആത്മഹത്യാക്കുറിപ്പിലെ വാചകം സംസ്‌ഥാനത്തെ പൊള്ളിക്കുകയും ഒരുപാടുപേര്‍ക്കുള്ള മുന്നറിയിപ്പുമാണ്. ഇത്തരം ആത്മഹത്യകള്‍ പെരുകുന്നതല്ലാതെ സഹകരണ ബാങ്കിംഗ്........
© Mangalam
visit website