പ്രകടനങ്ങളല്ല വേണ്ടത് നടപടികള്‍
ഓരോ അപകടങ്ങളും ഓരോ ദുരന്തങ്ങളാണ്, അതിന് ഇരയാകുന്നവരെയും അവരെ ചുറ്റിപ്പറ്റി ജീവിക്കുന്നവരെയും സംബന്ധിച്ച്. ഓരോ മരണവും നികത്താനാവാത്ത നഷ്‌ടമാണ്, ആ കുടുംബങ്ങളെ സംബന്ധിച്ച്. അപകടത്തിന്റെ അവശേഷിപ്പുകളായി ജീവിതം മുഴുവന്‍ പരാശ്രിതരായി ജീവിക്കുന്നവര്‍ നിരവധിയാണ്.
ഓരോ അപകടവും സംഭവിക്കുമ്പോള്‍ മാത്രം ഉണര്‍ന്നെണീറ്റ് വീണ്ടും ഉറങ്ങുന്നതാണ് നമ്മുടെ സംവിധാനങ്ങളൊക്കെയും. ആ സമയത്ത് അപക്വമായ തീരുമാനങ്ങളും വികലമായ കാഴ്‌ചപ്പാടുകളും നിരത്തി സമൂഹത്തെ മുഴുവന്‍ മണ്ടന്മാരാക്കുന്ന അധികൃതര്‍ യഥാര്‍ഥ കാരണങ്ങളിലേക്കോ പരിഹാരങ്ങളിലേക്കോ തിരിഞ്ഞു നോക്കുന്നില്ല.
റോഡപകടങ്ങള്‍ക്ക് പ്രധാന കാരണം റോഡില്‍ നടക്കുന്ന ഒരു തോന്ന്യവാസവും നിയന്ത്രിക്കാന്‍ ആരുമില്ലെന്നതു തന്നെയാണ്. കേരളത്തിലെ റോഡുകള്‍ നല്ലൊരു വിഭാഗവും റേസിങ് ട്രാക്കുകളാക്കി മാറ്റിയിരിക്കുകയാണ്. 'യഥാ രാജ തഥാ പ്രജ' എന്ന ചൊല്ല് അന്വര്‍ഥമാക്കുന്നതാണു നമ്മുടെ റോഡുകള്‍. മുഖ്യമന്ത്രിയടക്കമുള്ള ജനപ്രതിനിധികളുടെ വാഹനങ്ങള്‍........
© Mangalam
visit website