അപൂര്‍വ അനുഭവം, ധന്യം
(ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കൊപ്പം ചെലവിടാന്‍ കഴിഞ്ഞ ധന്യനിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് ബി.ജെ.പി. നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍.)
വിവിധ രാജ്യങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 21 വൈദികര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ കര്‍ദിനാള്‍മാരായി ഉയര്‍ത്തപ്പെടുന്ന ധന്യ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നതിന് ഇന്ത്യയില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം നിയോഗിക്കപ്പെട്ട ഒൗദ്യോഗിക പ്രതിനിധി സംഘത്തില്‍ ഒരംഗമാകാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഒരപൂര്‍വ ഭാഗ്യമായി ഞാന്‍ കരുതുന്നു.
ഇത്തവണ സ്‌ഥാനാരോഹണ ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തിയ ഇന്ത്യക്കാരുടെ എണ്ണം വത്തിക്കാനിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥരെപ്പോലും അത്ഭുതപ്പെടുത്തിയെന്നത് ഒരു വസ്‌തുതയാണ്.
സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ലോകത്തിലെ മറ്റനേകം ഭാഷകള്‍ക്കൊപ്പം മലയാളവും ഏറെ ഉയര്‍ന്നു കേട്ടു ദിവസമായിരുന്നു........
© Mangalam
visit website