അഴിഞ്ഞാടുന്ന ഇന്ത്യക്ക് കിരീടവുമായി ഗുകേഷ്
ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യന്‍ ഇതാ ഇന്ത്യയില്‍നിന്ന്. ലോക ചെസില്‍ ഇന്ത്യയുടെ രാജവാഴ്‌ച്ച ഉറപ്പിച്ചിരിക്കുകയാണ് ചെന്നൈ സ്വദേശി ദൊമ്മരാജു ഗുകേഷ്. കൃത്യമായി പറഞ്ഞാല്‍, ഇന്ത്യയുടെ അഭിമാനത്തിനു ചാമ്പ്യനാകുമ്പോഴുള്ള പ്രായം 18 വയസും എട്ട് മാസവും 14 ദിവസവുമാണ്. നിലവിലെ ലോക ചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറേനെതിരേ കലാശപ്പോരാട്ടത്തിനു ഗുകേഷ് കരുനീക്കം ആരംഭിച്ചപ്പോള്‍ സാധ്യതകളില്‍ മുന്നിലായിരുന്നില്ല. എന്നാല്‍, ആവേശപ്പോരാട്ടത്തിന്റെ ഉജ്വല നിമിഷങ്ങള്‍ നിറഞ്ഞുനിന്ന 14 ഗെയിമുകള്‍ക്കു ഒടുവില്‍ എതിരാളിയുടെ പരിചയസമ്പത്തിനെ തന്റെ പ്രതിഭകൊണ്ട് ഗുകേഷ് അടിയറവു പറയിച്ചു. മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ് ഇന്ത്യയുടെ ചെസ് ലോകത്തിനു പകര്‍ന്ന ആവേശത്തിന്റെ പതാകാവാഹകരില്‍ മുന്നിലുള്ള താരങ്ങളില്‍ ഒരാളാണു ഗുകേഷ്. ഗുകേഷിന്റെ കിരീടമാകട്ടെ ഇന്ത്യന്‍ കായിക ലോകത്തിനു ഇരട്ടി ഉൗര്‍ജമായി മാറുകയും ചെയ്യുന്നു.
അഞ്ചു തവണ ലോക ചാമ്പ്യനായിരുന്ന വിശ്വനാഥന്‍ ആനന്ദിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയായി ഗുകേഷ് മാറി. 1985ല്‍ തന്റെ 22-ാം വയസില്‍ ലോക ചാമ്പ്യനായ റഷ്യയുടെ ഗാരി കാസ്‌പറോവിന്റെ........
© Mangalam
visit website