menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

മധ്യതിരുവിതാംകൂറിനെ ഉൗഷര ഭൂമിയാക്കുന്ന നദീസംയോജനം

10 0
15.12.2024

തോമസ്‌ പീലിയാനി, നെടുംകുന്നം കേരളത്തിന്റെ ശക്‌തമായ ചെറുത്തുനില്‍പും പ്രതിഷേധവും കണക്കിലെടുത്ത്‌ കേന്ദ്രം മരവിപ്പിച്ച പമ്പ-അച്ചന്‍കോവില്‍ വൈപ്പാര്‍ നദീസംയോജനപദ്ധതി ദേശീയ ജല വികസന ഏജന്‍സി അടുത്ത അജന്‍ഡയിലുള്‍പ്പെടുത്തി പുനരുജ്‌ജീവിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന മാധ്യമവാര്‍ത്ത മധ്യതിരുവിതാംകൂറിലും, പ്രത്യേകിച്ച്‌ കുട്ടനാട്ടിലും ഭീതിതമായ അസ്വസ്‌ഥതകളും ആകുലതകളും ഉരുണ്ടുകൂടാന്‍ ഇടയാക്കുന്നു.
2003 ഓഗസ്‌റ്റ് ആറിനും 2006-ലും കേരള നിയമസഭ ഇൗ പദ്ധതിക്കെതിരേ പ്രതിഷേധപ്രമേയം ഐകകണ്‌ഠ്യേന പാസാക്കിയിട്ടുണ്ട്‌.
കേരളത്തിന്റെ ആവശ്യം കഴിഞ്ഞ്‌ പമ്പ, അച്ചന്‍കോവില്‍ നദികളില്‍ 3127 ദശലക്ഷം ഘനമീറ്റര്‍ വെള്ളം അധികമുണ്ടെന്നും അതിന്റെ 20 ശതമാനമായ 634 ദശലക്ഷം ഘനമീറ്റര്‍ വെള്ളം വൈപ്പാര്‍ നദിയിലേക്കു തിരിച്ചു വിടണമെന്നും ഇതുമൂലം കേരളത്തിനു കാര്യമായ ജലനഷ്‌ടം സംഭവിക്കുകയില്ലെന്നുമാണ്‌ ദേശീയ ജലവികസന ഏജന്‍സിയുടെ റിപ്പോര്‍ട്ട്‌.
ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ പഠനമനുസരിച്ച്‌ ഒരു വര്‍ഷം 12,582 ദശലക്ഷം ഘന മീറ്റര്‍ വെള്ളമാണ്‌ കുട്ടനാട്ടില്‍ ഒഴുകിയെത്തുന്നത്‌. അതേസമയം വിവിധ ആവശ്യങ്ങള്‍ക്കായി 22,268 ദശലക്ഷം ഘനമീറ്റര്‍ വെള്ളം നദികളുടെ തീരപ്രദേശങ്ങളിലും കുട്ടനാട്ടിലുമായി ആവശ്യമുണ്ട്‌. കേരളത്തില്‍ നല്ല മഴ ലഭിക്കുന്നത്‌ ശരാശരി 35 ദിവസം മാത്രമാണ്‌. അതില്‍ തന്നെ 10 ദിവസം മാത്രമേ നദികള്‍ കവിഞ്ഞൊഴുകാറുള്ളു. ഇൗ 10 ദിവസത്തെ വെള്ളപ്പൊക്കം കണ്ടുകൊണ്ടാണ്‌ എന്നും നദികള്‍ ഇങ്ങനെ ജലസമ്പന്നമാണെന്ന്‌ ഏതോ ജലവിദഗ്‌ധന്മാര്‍ പഠന റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌.
നിര്‍ദിഷ്‌ട വൈപ്പാര്‍ ലിങ്കുപദ്ധതി നടപ്പിലായാല്‍ സംഭവിക്കാവുന്ന താഴെപ്പറയുന്ന ഭയാനകമായ പാരിസ്‌ഥിതിക പ്രത്യാഘാതങ്ങള്‍ ഒന്നൊന്നായി ഉയര്‍ത്തി കേരളം ശക്‌തമായി വാദിക്കണം.
ഇൗ പദ്ധതിയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന മൂന്നു ജലസംഭരണികളും തുരങ്കങ്ങളും കേരളത്തിന്റെ വനമേഖലയിലാണ്‌. 2000-ത്തില്‍പരം ഹെക്‌ടര്‍ വനഭൂമി വെള്ളത്തിനടിയിലാകും. വനനശീകരണത്തോടെ ഇൗ മേഖലയിലെ ജലസ്രോതസുകളും അരുവികളും ക്രമേണ വറ്റിത്തുടങ്ങും. പമ്പ, അച്ചന്‍കോവില്‍ നദീതടങ്ങളിലെ 658 ച.കി. മീറ്റര്‍ വൃഷ്‌ടിപ്രദേശത്തെ നീരൊഴുക്കു തീര്‍ത്തും തടയപ്പെട്ടാല്‍ നദികള്‍ വറ്റി വരണ്ടു പോകും.
പമ്പാനദിയെയും അച്ചന്‍കോവിലാറിനെയും ആശ്രയിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഇരുപത്തഞ്ചോളം........

© Mangalam


Get it on Google Play