അസദിന്റെ പതനം നഷ്‌ടം ഇറാനും റഷ്യയ്‌ക്കും
അസദ് കുടുംബം 54 വര്‍ഷമാണു സിറിയയെ നയിച്ചത്. പക്ഷേ, പതനം വെറും 12 ദിവസം കൊണ്ടായിരുന്നു. 13 വര്‍ഷത്തെ പ്രതിപക്ഷ നീക്കമാണു വിജയം കൊയ്‌തത്. ആ വീഴ്‌ചയുടെ നഷ്‌ടം ഇറാനും റഷ്യയ്‌ക്കുമാണ്. ബാഷര്‍ അല്‍ അസദ് ഭരണകൂടം വീണതിനു പിന്നാലെ അതിര്‍ത്തി ലംഘിച്ച് ഇസ്രയേല്‍ എത്തിയെങ്കിലും അവര്‍ക്കു നേട്ടം കൊയ്യാനാകുമോയെന്നു കാലമാണു തെളിയിക്കേണ്ടത്. തല്‍ക്കാലം നേട്ടം തുര്‍ക്കിക്കു മാത്രം.
***
സംഘര്‍ഷത്തില്‍ 3.5 ലക്ഷം സിറിയക്കാരാണു കൊല്ലപ്പെട്ടത്. 1.3 കോടിപ്പേര്‍ അഭയാര്‍ഥികളായി. സിറിയയെ ലക്ഷ്യമാക്കി റഷ്യ, ഇറാന്‍, തുര്‍ക്കി, അമേരിക്ക, ഇസ്രയേല്‍ എന്നീ രാജ്യങ്ങളാണ് ഉണ്ടായിരുന്നത്. മറ്റ് അറബ് രാജ്യങ്ങളുടെ പാതയിലായിരുന്നില്ല സിറിയയുടെ യാത്ര.
1944 ല്‍ സോവിയറ്റ് യൂണിയനുമായി നയതന്ത്ര ബന്ധം സ്‌ഥാപിച്ചതോടെയായിരുന്നു അവരുടെ വഴിമാറ്റം. ഒരു ദശകത്തിന് ശേഷം സോവിയറ്റ് നിര്‍മിത ആയുധങ്ങള്‍ വാങ്ങുന്ന ആദ്യത്തെ അറബ് രാജ്യമായി സിറിയ മാറി. ഇൗജിപ്‌ത് പോലുള്ള മറ്റ് അറബ് രാജ്യങ്ങള്‍ 1970 കളില്‍ സോവിയറ്റ് യൂണിയനില്‍നിന്ന് അകലാന്‍ തുടങ്ങി. സിറിയയിലെ ഹാഫിസ് അല്‍ അസദിന്റെ ഭരണകൂടം പക്ഷേ, സോവിയറ്റ് യൂണിയനുമായി കൂടുതല്‍ അടുക്കുകയായിരുന്നു.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്‌ക്ക് ശേഷവും റഷ്യ ടാര്‍ട്ടൂസിലെ നാവിക സൈനിക താവളം നിലനിര്‍ത്തി. ബാഷര്‍ അല്‍ അസദ് പ്രസിഡന്റായപ്പോള്‍ ബന്ധം കൂടുതല്‍ കരുത്താര്‍ജിച്ചു. അദ്ദേഹത്തിന്റെ ആദ്യ വിദേശസന്ദര്‍ശനം തന്നെ റഷ്യയിലേക്കായിരുന്നു. സൈന്യത്തെ ആധുനികവത്‌കരിക്കാന്‍ റഷ്യയുടെ സഹായം അദ്ദേഹം ഉറപ്പാക്കി.
ഇറാനുമായുള്ള സിറിയയുടെ ശക്‌തമായ ബന്ധത്തിനു കാരണമായത് ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനുമായുള്ള ഭിന്നതയാണ്. ഇറാന്‍ - ഇറാഖ് യുദ്ധത്തില്‍ സിറിയ ഇറാനൊപ്പം ഉറച്ചുനിന്നു. കുവൈത്തിനെതിരേ ഇറാഖ് തിരിഞ്ഞപ്പോള്‍ ഭയന്നവരില്‍ സിറിയയും........
© Mangalam
visit website