നട്ടെല്ലു തകര്‍ക്കുന്ന കാമ്പസ് രാഷ്‌ട്രീയം
കാമ്പസ് രാഷ്‌ട്രീയം കേരളത്തില്‍ എന്നുമൊരു ചര്‍ച്ചാവിഷയമാണ്. വിദ്യാര്‍ഥി രാഷ്‌ട്രീയത്തിന്റെ പേരില്‍ അരങ്ങേറുന്ന അക്രമങ്ങള്‍ തടയാന്‍ കോടതിയടക്കം പലവട്ടം ഇടപെട്ട സന്ദര്‍ഭങ്ങളുണ്ട്. കാമ്പസുകളില്‍ രാഷ്‌ട്രീയം നിരോധിക്കാന്‍ സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് അവകാശമുണ്ടെന്ന 2003 ലെ ഹൈക്കോടതി വിധി എറെ ശ്രദ്ധേയമായിരുന്നു. തുടര്‍ന്നു പല സ്വകാര്യ കോളജുകളും ഉത്തരവ് നടപ്പാക്കാന്‍ മുന്നോട്ടുവന്നു. സര്‍ക്കാര്‍ കോളജുകളിലും സമാനമായ ചട്ടങ്ങള്‍ രൂപവത്‌കരിക്കാന്‍ കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നെങ്കിലും നീക്കമുണ്ടായില്ല. 2020ല്‍, കാമ്പസുകളിലെ പ്രക്ഷോഭങ്ങള്‍ നിയമവിരുദ്ധമാണെന്ന ഹൈക്കോടതി നിരീക്ഷണത്തിനുശേഷവും മാറ്റമില്ലാതെ തുടരുന്നത് അക്രമപരമ്പരകള്‍മാത്രമാണ്. വിദ്യാര്‍ഥികള്‍ മാത്രമല്ല അധ്യാപകരും അക്രമങ്ങള്‍ക്ക് ഇരയാകുമ്പോഴും കാമ്പസ് രാഷ്‌ട്രീയം സമ്പൂര്‍ണമായി നിരോധിക്കേണ്ട ഒന്നാണെന്ന........
© Mangalam
visit website