പൊന്‍മുട്ടയിടുന്ന താറാവിനെ കൊന്നത് ആര്‍ക്കുവേണ്ടി?
ഒരു സര്‍ക്കാരും ഭരണ നേതൃത്വവും നടത്തുന്ന അഴിമതിക്കും മണ്ടത്തരത്തിനും ജനങ്ങളെന്തിനാണ് പിഴ ഒടുക്കുന്നത്? സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടമ്പോള്‍ ഉയരുന്ന ചോദ്യമിതാണ്. അഴിമതി നടത്താനുള്ള വ്യഗ്രതയും അതിനു വേണ്ടി കാണിച്ചു കൂട്ടിയ മണ്ടത്തരങ്ങളും കാരണമാണ് വൈദ്യുതി ബോര്‍ഡ് പ്രതിസന്ധിയിലാവുകയും അതിന് പരിഹാരമായി ജനങ്ങളെ പിഴിയുകയും ചെയ്യേണ്ടി വന്നത്. നിസ്സാര നിരക്കില്‍ കേരളത്തിന് വൈദ്യുതി കിട്ടിക്കൊണ്ടിരുന്ന ദീര്‍ഘകാല കരാറുകള്‍ കൂട്ടത്തോടെ റദ്ദാക്കി പകരം പൊള്ളുന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങുക എന്ന മണ്ടത്തരമാണ് കേരളത്തിലെ ഇടതു സര്‍ക്കാരിന് കീഴില്‍ നടന്നത്.
യൂണിറ്റിന് 4.15 രൂപ മുതല്‍ 4.29രൂപ വരെയുള്ള ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയിട്ട് പകരം 10.25 രൂപ മുതല്‍ 14.30 രൂപ വരെ വില നല്‍കിയാണ് ഇപ്പോള്‍ കറന്റ് വാങ്ങുന്നത്. കോടികളുടെ നഷ്‌ടമാണ് ഇത് മൂലം വൈദ്യുത ബോര്‍ഡിന് സംഭവിക്കുന്നത്. ആ ഭാരമാണ് ഇപ്പോള്‍ ജനങ്ങളുടെ തലയില്‍ നിരക്ക് വര്‍ദ്ധനയായി അടിച്ചേല്‌പിക്കുന്നത്.
കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനും കുറഞ്ഞ നിരക്കില്‍ യഥേഷ്‌ടം വൈദ്യുതി ലഭിക്കുന്നതിനുമായി കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരാണ് 2016ല്‍ വൈദ്യുത ഉല്‌പാദക കമ്പനികളുമായി 25 വര്‍ഷത്തെ ദീര്‍ഘകാല കരാറുകളുണ്ടാക്കിയത്. ആര്യാടന്‍ മുഹമ്മദായിരുന്നു അന്ന് വൈദ്യുതി വകുപ്പ് മന്ത്രി. ആറു കരാറുകളാണ് അന്ന് വിവിധ വൈദ്യുതോല്‌പാദക കമ്പനികളുമായി ഉണ്ടാക്കിയത്. ഓരോ കമ്പനിയുമായി എത്ര മെഗാവാട്ട് വീതം എത്ര രൂപ നിരക്കിലെന്ന വിശദാംശം താഴെ.
1- ജിന്‍ഡാല്‍ പവര്‍ ലിമിറ്റഡ് 200 മെഗാ വാട്ട് 3.60 രൂപ
2- ജാബുവ പവര്‍ ലിമിറ്റഡ് 115 മെഗാ വാട്ട് 4.15 രൂപ
3- ബാല്‍കോ 100 മെഗാ വാട്ട് 4.29 രൂപ
4- ഇന്ത്യാ........
© Mangalam
visit website