അനുഗ്രഹം വര്‍ഷിച്ച എണ്‍പതു വര്‍ഷങ്ങള്‍
ജീവന്റെ സമൃദ്ധിയിലൂടെ ഒരു ജനതയെ കൈപിടിച്ചുയര്‍ത്തിയ കത്തോലിക്കാസഭയുടെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായിരുന്ന മാര്‍ മാത്യു അറയ്‌ക്കല്‍ എണ്‍പതിന്റെ നിറവില്‍.
'ജീവനുണ്ടാകുവാനും അത് സമൃദ്ധമായുണ്ടാകുവാനും' (യോഹ. 10.10) എന്ന വിശുദ്ധ ബൈബിള്‍ വചനം മേല്‍പ്പട്ട ശുശ്രൂഷയിലെ ആപ്‌തവാക്യമായി സ്വീകരിച്ച് 19 വര്‍ഷം രൂപതയെ നയിച്ചതിനോടൊപ്പം ആഗോള കത്തോലിക്കാസഭയുടെയും ഭാരതത്തിന്റെയും വിവിധങ്ങളായ തലങ്ങളില്‍ അവിസ്‌മരണീയവും അമൂല്യവുമായ സംഭാവനകള്‍ നല്‍കിയ അതുല്യവ്യക്‌തിത്വം വിശ്രമജീവിതത്തിനിടയിലും സജീവസാന്നിധ്യമാണ്.
സഭാ-സമൂഹത്തെ ആത്മീയ - ഭൗതിക മേഖലകളിലൂടെ നയിച്ച അദ്ദേഹം ദൈവപരിപാലനയുടെ വഴികളെപ്പറ്റി മനസ്സു തുറന്നപ്പോള്‍.
മെത്രാന്‍ശുശ്രൂഷ
ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനും എന്നതായിരുന്നു മെത്രാഭിഷേകവേളയില്‍ ഞാന്‍ സ്വീകരിച്ച ആപ്‌തവാക്യം. ജീവന്റെ സമൃദ്ധിക്കായുള്ള എന്റെ എല്ലാ യത്നങ്ങളിലും ദൈവം പച്ചയായ പുല്‍ത്തകിടികള്‍ കാണിച്ചു തരുകയായിരുന്നു. ഒരുപാടു പ്രതിസന്ധികളും സങ്കടനിമിഷങ്ങളും ഉണ്ടായെങ്കിലും അപ്പോഴെല്ലാം ദൈവം എന്നെ കൈപിടിച്ചു താങ്ങിനടത്തി. ഒന്നിനും ''നോ'' എന്ന വാക്ക് എന്റെ നാവില്‍ ഒരിക്കലുമുണ്ടായിട്ടില്ല.
അല്‍മായ ശാക്‌തീകരണം
സിറോ മലബാര്‍ സഭയുടെയും സി.ബി.സി.ഐയുടെയും അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ അല്‍മായ സഹോദരങ്ങളെ നേരില്‍ കണ്ടു സംസാരിച്ച് അവരെ മനസ്സിലാക്കാന്‍ ശ്രമിച്ചു. അല്‌മായര്‍ എല്ലാ അര്‍ത്ഥത്തിലും അതീവ സമ്പന്നമായ വിഭവശേഷിയുള്ളവരാണ്. സ്വന്തം താല്‍പര്യത്താല്‍ ഒട്ടനവധി സംരംഭങ്ങളില്‍ അവര്‍ മുഴുകുന്നുണ്ട്. അണക്കെട്ടുപോലെ അവരെ ഒന്നിപ്പിച്ചു........
© Mangalam
visit website