സ്‌മാര്‍ട്ട് സിറ്റി എന്ന മലര്‍പ്പൊടി സ്വപ്‌നം
സ്‌മാര്‍ട്ട് സിറ്റി എന്ന ആശയത്തില്‍നിന്നു പിന്‍വാങ്ങുന്നതായി സംസ്‌ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനമില്ലെങ്കിലും കേരളം കെട്ടിയ വലിയ മനക്കോട്ടകളില്‍ ഒന്നിനാണ് ആഘാതമേറ്റത്. കേരള സര്‍ക്കാരും ദുബായ് ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ടീകോം ഇന്‍വസ്‌റ്റ്മെന്റ്‌സും കൊച്ചിയില്‍ സ്‌മാര്‍ട്ട്‌സിറ്റി പദ്ധതിക്കായി ഒത്തുചേര്‍ന്നപ്പോള്‍ പ്രതീക്ഷ വാനോളമായിരുന്നു. കേരളത്തെ ഐടി ഭൂപടത്തില്‍ അടയാളപ്പെടുത്തുമെന്നായിരുന്നു വാഗ്‌ദാനം. എന്നാല്‍, ദുബായ് കമ്പനിയെ സംയുക്‌ത സംരംഭത്തില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചതോടെ പദ്ധതി വീണ്ടും ഒന്നേ എന്ന നിലയില്‍ ആരംഭിക്കേണ്ട അവസ്‌ഥയിലായി.
പദ്ധതിക്കായി ടീകോമിനു പാട്ടത്തിനു നല്‍കിയ 246 ഏക്കര്‍ തിരിച്ചുപിടിക്കും. 2007 നവംബര്‍ 15 നു വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് പാട്ടക്കരാര്‍ ഒപ്പുവച്ചത്. ഒന്‍പതു വര്‍ഷത്തിനുശേഷം, 2016 ല്‍ പദ്ധതിയുടെ ആദ്യഘട്ട ഉദ്‌ഘാടനം നടന്നു. പാട്ടക്കരാര്‍ ഒപ്പിട്ടശേഷം അഞ്ചുവര്‍ഷംകൊണ്ട് 8.8 ദശലക്ഷം ചതുരശ്ര മീറ്റര്‍ കെട്ടിട നിര്‍മാണം നടത്താമെന്ന കരാര്‍ പാലിക്കാന്‍ കമ്പനിക്കായില്ല. ആറു ലക്ഷം ചതുരശ്ര മീറ്ററിനപ്പുറം ടീകോമിനു നിര്‍മിക്കാന്‍........
© Mangalam
visit website