മുസ്ലിംകളും ക്രൈസ്‌തവരും തമ്മിലടിക്കണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം?
ആധുനിക കാലത്തെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ പ്രയോഗിക്കപ്പെടുന്ന പ്രധാനപ്പെട്ട ഒരു അടവുനയം ക്രൈസ്‌തവരും മുസ്ലീങ്ങളും ഒരേമനസോടെ വോട്ട് ചെയ്യാന്‍ അനുവദിച്ചുകൂടാ എന്നതായിരിക്കുന്നു. 2019-ലെ ലോക്‌സഭാ ഇലക്ഷന്‍ ഫലം വന്നശേഷം കേരളീയ സമൂഹത്തില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ഇൗ രണ്ട് മതവിഭാഗങ്ങളില്‍ വിശ്വസിക്കുന്നവരെ തമ്മിലകറ്റുവാന്‍ കൃത്യമായ ആസൂത്രണത്തോടെ രാഷ്‌ട്രീയകരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് കാണുവാന്‍ രാഷ്‌ട്രീയ തിമിരം ബാധിക്കാത്ത മതതിമിരം ബാധിക്കാത്ത കണ്ണുകളൊന്നു തുറന്നു നോക്കിയാല്‍ മാത്രം മതി.
വയനാട്ടിലും പാലക്കാട്ടും ഉപതെരഞ്ഞെടുപ്പ് തീയതിയായ നവംബര്‍ 13-ന് തൊട്ടുമുമ്പുള്ള നവംബര്‍ 10 ഞായറാഴ്‌ച മുനമ്പം വിഷയത്തില്‍ സമരം ചെയ്യുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കത്തോലിക്കാസഭയുടെ ദേവാലയങ്ങളില്‍ സഭാവിശ്വാസികളുടെ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കപ്പെടുകയുണ്ടായി. ഇതില്‍ പങ്കെടുക്കാന്‍ പറഞ്ഞതുകൊണ്ട് പങ്കെടുത്തു എന്നല്ലാതെ മുനമ്പത്ത് എന്താണ് പ്രശ്‌നം എന്ന് അവരില്‍ 10 ശതമാനം പേര്‍ക്കുപോലും അറിയുമായിരുന്നില്ല. എന്നാല്‍ ഒരുകാര്യം അവരില്‍ പലര്‍ക്കും മനസിലായി. 'നമ്മുടെശത്രുക്കളാണ് മുസ്ലീങ്ങള്‍. തങ്ങള്‍ക്കര്‍ഹതപ്പെട്ട പലതുമവര്‍ തട്ടിയെടുക്കുകയാണ്. അവര്‍ പിന്തുണയ്‌ക്കുന്നവരെ, അവര്‍ വോട്ട് നല്‍കുന്നവരെ നമ്മള്‍ പിന്തുണയ്‌ക്കാന്‍ പാടില്ല.'
ഇങ്ങനെയൊരു സന്ദേശം ക്രൈസ്‌തവരിലേക്കു കൈമാറാന്‍ ശ്രമിച്ചവരില്‍ പ്രത്യക്ഷത്തില്‍ വന്നു വര്‍ഗീയത പറയുന്നവരുണ്ട്. വര്‍ഗീയ വിരുദ്ധതയുടെ മുഖംമൂടിയണിഞ്ഞ് രഹസ്യമായി അടവുകള്‍ പയറ്റുന്നവരുമുണ്ട്. ഒരുകൂട്ടര്‍ ദീര്‍ഘകാല ഗുണഭോക്‌താക്കളാണെങ്കില്‍ ഒരുകൂട്ടര്‍ക്ക് താല്‍ക്കാലിക നേട്ടമാണ് ലക്ഷ്യം.
ന്യൂനപക്ഷ മതവിഭാഗങ്ങളെ ഭിന്നിപ്പിക്കുക എന്നത് സംഘപരിവാര്‍ എക്കാലത്തും സ്വീകരിച്ചുപോരുന്ന നയമാണ്. 2019-ലെ ലോക്‌സഭാ ഇലക്ഷനില്‍ ക്രിസ്‌ത്യന്‍, മുസ്ലീം വോട്ടുകളുടെ ഏകീകരണം കോണ്‍ഗ്രസിനും യു.ഡി.എഫിനും വലിയ നേട്ടമായതോടെ ഇനി ആ പ്രവണത ആവര്‍ത്തിക്കരുത് എന്ന ജാഗ്രതയോടെ മറുക്യാമ്പുകളും ഉണര്‍ന്നു.
അതിനും ഒരുദശാബ്‌ദം മുമ്പ് ക്രൈസ്‌തവര്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ അകലമുണ്ടാകാന്‍ ഇടയാക്കിയ വിവാദമായിരുന്നു 'ലവ് ജിഹാദ്'. ''ഇതര മതസ്‌ഥരായ യുവതികളെ സ്‌നേഹം നടിച്ചു വിവാഹം കഴിക്കുക, തുടര്‍ന്ന് മതം മാറ്റിക്കുകയും വിദേശത്തേക്കു കടത്തുകയും ചെയ്യുക, ആസൂത്രിതവും സംഘടിതവുമായ ഇങ്ങനെയൊരു'' തീവ്രവാദ പ്രവര്‍ത്തനം ചില തീവ്ര മുസ്ലീം സംഘടനകള്‍ 'ലവ് ജിഹാദ്' എന്ന പേരില്‍ നടത്തുന്നതായ കഥ കേരളത്തില്‍ ചര്‍ച്ചയാവുന്നത് 2009-ല്‍ ചില പ്രമുഖ മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതോടെയാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സജീവമായിരുന്ന ഒരു സന്ദര്‍ഭത്തില്‍ 'കാറ്റു നോക്കി തൂറ്റുക' എന്നു പറഞ്ഞതുപോലെ തൊടുത്തുവിട്ട ഇൗ ആയുധം കേരളത്തിന്റെ സൗഹാര്‍ദപരമായ സാമൂഹികാന്തരീക്ഷത്തിന് ചെറിയ നഷ്‌ടമല്ല ഉണ്ടാക്കിയത്.
ഇതേക്കുറിച്ച് പരിശോധിക്കാന്‍ 2009-ല്‍ത്തന്നെ കേരള ഹൈക്കോടതി സംസ്‌ഥാന പോലീസ് മേധാവിക്കു നിര്‍ദേശം നല്‍കി. സമഗ്രമായ അനേ്വഷണത്തിനുശേഷം അങ്ങനെയൊരു സംഗതിയേ ഉള്ളതായി കണ്ടെത്തിയില്ലെന്ന് അന്നത്തെ ഡി.ജി.പി. ജേക്കബ് പുന്നൂസ് ഹൈക്കോടതിക്കു റിപ്പോര്‍ട്ട് നല്‍കി. ഇത്തരം കേസുകളിലെ തുടര്‍നടപടി കോടതി അവസാനിപ്പിച്ചു.
എന്നാല്‍ വീണ്ടും പ്രചാരണം ശക്‌തമായതു കണക്കിലെടുത്ത് ഇന്റലിജന്‍സ് മേധാവി എ. ഹേമചന്ദ്രന്റെ നിര്‍ദേശപ്രകാരം മാധ്യമ........
© Mangalam
visit website